CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 55 Minutes 35 Seconds Ago
Breaking Now

യുകെ മലയാളികളെ കാണാന്‍ മുത്തപ്പനെത്തുന്നു ; മുത്തപ്പന്‍ വെള്ളാട്ടം സ്വിന്‍ഡനില്‍ ജൂണ്‍ 16ന്

സൗത്താംപ്റ്റണ്‍: യു കെ യിലെ മുത്തപ്പന്‍ സേവ സമിതിയുടെ ആഭിമുഖ്യത്തില്‍ 2024 ജൂണ്‍ മാസം 15 മുതല്‍ 23 വരെ സൗത്താംപ്റ്റണ്‍, സ്വിണ്ടന്‍, മാഞ്ചസ്റ്റര്‍, യോവില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മുത്തപ്പന്‍ വെള്ളാട്ടം മഹോത്സവം സംഘടിപ്പിക്കും എന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ത്യയിലും വിദേശത്തും നിരവധി സ്ഥലങ്ങളില്‍ മുത്തപ്പന്‍ വെള്ളാട്ടം കെട്ടിയാടി പ്രശസ്തനായ ജയന്‍ പെരുവണ്ണാനും സംഘവും ആണ് മുത്തപ്പന്‍ വെള്ളാട്ടം അവതരിപ്പിക്കുന്നതിനായി നാട്ടില്‍ നിന്നും യു കെ യിലേക്ക് എത്തിച്ചേരുന്നത്. 

ഉത്തരമലബാറിലെ പ്രശസ്തമായ പറശ്ശിനിക്കടവില്‍ കെട്ടിയാടുന്ന മുത്തപ്പന്‍ വെള്ളാട്ടത്തിന്റെ എല്ലാ ചടങ്ങുകളോടെയും ആയിരിക്കും ഇവിടെയും ചടങ്ങ് നടക്കുക. വെള്ളാട്ടം കാണാന്‍ എത്തുന്ന എല്ലാവര്‍ക്കും പാറശ്ശിനിക്കടവില്‍ ലഭിക്കുന്നത് പോലെ പയര്‍ വേവിച്ചതും തേങ്ങയും പ്രസാദമായി നല്‍കുമെന്നും, ആദ്യമായിട്ടാണ് യു കെ യില്‍ മുത്തപ്പന്‍ വെള്ളാട്ടം സംഘടിപ്പിക്കുന്നത് എന്നും ഈ അവസരം എല്ലാ ഭക്തജനങ്ങളും പരമാവധി പ്രയോജനപ്പെടുത്തണം എന്നും സംഘാടകര്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബൈജു വാസുദേവ് ; 07960898617

രാജേഷ് നടപ്പള്ളി ; 07951263954




കൂടുതല്‍വാര്‍ത്തകള്‍.