CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 38 Seconds Ago
Breaking Now

അയര്‍ക്കുന്നംമറ്റക്കരക്കാര്‍ വീണ്ടും യുകെയില്‍ ഒത്തുചേരുന്നു; ഏഴാമത് സംഗമം ബര്‍മിംഗ്ഹാമില്‍ ജൂണ്‍ 29ന് ; ആവേശം വിതറുന്ന പരിപാടികളുമായി സംഗമം അവിസ്മരണീയമാക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അയര്‍ക്കുന്നംമറ്റക്കരയിലും സമീപ പ്രദേശങ്ങളില്‍ നിന്നുമായി യുകെയുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുടെ ഏഴാമത് സംഗമം വിപുലമായ പരിപാടികളോടെ ജൂണ്‍ 29 ശനിയാഴ്ച്ച  ബര്‍മിംഗ്ഹാമില്‍ നടക്കും. കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാകായിക വിനോദ പരിപാടികളുമായി രാവിലെ 9 .30 മുതല്‍ വൈകിട്ട് 6.30 വരെയാണ് കുടുംബാംഗങ്ങള്‍ സ്‌നേഹ സൗഹൃദങ്ങള്‍ പുതുക്കുവാനായി ഒത്തുചേരുന്നത്.

ഇത്തവണത്തെ സംഗമത്തെ നവ്യാനുഭവം നല്‍കി അവിസ്മരണീയമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. മുന്‍വര്‍ഷങ്ങളിലെ പോലെ സംഗമ ഹാളില്‍ എത്തിച്ചേരുന്ന മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നല്‍കുന്നതിന് പുറമേ വൈകുന്നേരം ലഘു ഭക്ഷണവും നല്‍കുന്നതാണ്.

കഴിഞ്ഞ ആറ് സംഗമങ്ങളുടെയും വിജയനിറവില്‍ ഏഴാമത് സംഗമവും നവ്യമായ വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തി പ്രൗഢോജ്വലമാക്കുവാനുള്ള തയ്യാറെടുപ്പുകളാണ് സംഘാടകര്‍ നടത്തിവരുന്നത്

അയര്‍ക്കുന്നമറ്റക്കര എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്കും ഈ പ്രദേശങ്ങളില്‍ വിവാഹബന്ധങ്ങള്‍ ആയി ചേര്‍ന്നിട്ടുള്ളവര്‍ക്കും കുടുംബസമേതം സംഗമത്തില്‍ പങ്കെടുക്കവന്നതാണെന്നും ഈ പ്രദേശങ്ങളില്‍ നിന്നും യുകെയില്‍ താമസിക്കുന്ന മുഴുവനാളുകളും സംഗമത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും പ്രസിഡണ്ന്ന്‌റ് മേഴ്‌സി ബിജു പാലകുളത്തില്‍, സെക്രട്ടറി ബിന്‍സണ്‍ കോണിക്കല്‍, ട്രഷറര്‍ മോളി ടോം എന്നിവര്‍ അറിയിച്ചു.

അയര്‍ക്കുന്നംമറ്റക്കര പ്രദേശങ്ങളില്‍ നിന്നും മറ്റ് സമീപ പ്രദേശങ്ങളില്‍ നിന്നുമായി യുകെയില്‍ പുതുതായി വിവിധ തരം ജോലികള്‍ക്കായി എത്തിച്ചേര്‍ന്നവരുടെ കുടുംബാംഗങ്ങളുമുള്‍പ്പെടെ നിരവധി കുടുംബങ്ങളാണ് പരസ്പരം പരിചയപ്പെടുവാനും സ്‌നേഹ ബന്ധങ്ങള്‍ പുതുക്കുവാനുമായി ഇത്തവണത്തെ സംഗമത്തില്‍ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

യുകെയിലെ സംഗമങ്ങളില്‍ അയര്‍ക്കുന്നം മറ്റക്കര സംഗമം എക്കാലവും മികവുറ്റതായിരുന്നു. പ്രവര്‍ത്തന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഇത്തവണത്തെയും സംഗമം  വേറിട്ടു നില്‍ക്കുമെന്നതില്‍ സംശയമില്ലെന്നും ഇനിയും പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

സംഗമ വേദിയുടെ വിലാസം:

St. Chad's Church Hall,Hollyfield Road,

Sutton Coldfield, Birmingham, B75 7SN

 

Date & Time: 29/6/2024, 9.30 am to 6.30 pm.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

Mercy Biju: 07952444693

Binson Konickal: 07748151592

Molly Tom: 07429624185

Shajimon Mathew: 07588597149

 

 




കൂടുതല്‍വാര്‍ത്തകള്‍.