CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 18 Minutes 15 Seconds Ago
Breaking Now

വോള്‍വര്‍ഹാംപ്ടണിലെ നിത്യസഹായ മാതാവിന്റെ പള്ളിയില്‍ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി

ബര്‍മിംഗ്ഹാമിനടുത്തു വോള്‍വര്‍ഹാംപ്ടണിലെ നിത്യസഹായ മാതാവിന്റെ  നാമത്തിലുള്ള ( Our Lady of Perpetual Help   )  സീറോ മലബാര്‍ മിഷനിലെ  തിരുനാള്‍ ജൂലൈ 7 ഞായറാഴ്ച ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി

മിഷന്‍  മധ്യസ്ഥയായ പരിശുദ്ധകന്യകാമറിയത്തിന്റെയും വിശുദ്ധ  തോമാശ്ലീഹായുടെയും ,വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സെന്റ് ജോര്‍ജ്ജിന്റെയും മറ്റു വിശുദ്ധരുടെയും  തിരുനാള്‍  സംയുക്തമായി ആണ്  നടത്തിയത് .

ഉച്ചകഴിഞ്ഞു മൂന്നുമണിക്ക്   മിഷന്‍ ഡയറക്ടര്‍  ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ തിരുനാള്‍ കൊടിയേറ്റം നിര്‍വഹിച്ചതിനെ  തുടര്‍ന്ന്  പ്രസുദേന്തി വാഴ്ചയും പുതുതായി പള്ളിയില്‍ പ്രതിഷ്ഠിച്ച തിരുസ്വരൂപങ്ങളുടെയും സ്വര്‍ണം, വെള്ളി കുരിശുകളുടെയും വെഞ്ചിരിപ്പ് നടന്നു .  ആഘോഷമായ ദിവ്യബലിയ്ക്ക്    ഫാദര്‍  ജോസ് പള്ളിയില്‍ വിസി മുഖ്യ കാര്‍മികത്വം വഹിക്കുകയും വചന സന്ദേശം നല്‍കുകയും ചെയ്തു . ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ സഹ കാര്‍മികനായിരുന്നു .

തുടര്‍ന്ന് മരക്കുരിശ്,വെള്ളിക്കുരിശ് ,പൊന്നിന്‍കുരിശ്  വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍  വിവിധയിനം മുത്തുക്കുടകളും, ചെണ്ടമേളക്കാര്‍ എന്നിവര്‍ക്കൊപ്പം  ഇടവകജനം ഒരേ മനസോടെ  തിരുന്നാള്‍ പ്രദക്ഷിണം  നടത്തി.തുടര്‍ന്ന് സമാപന പ്രാത്ഥനയുടെ ആശിര്‍വാദം, കഴുന്ന് നേര്‍ച്ച, സ്‌നേഹവിരുന്ന് എന്നിവ നടന്നു .

ഇടവക വികാരി ബഹുമാനപ്പെട്ട ജോര്‍ജ്  തോമസ് ചേലക്കല്‍ അച്ചന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച്  

കൈക്കാരന്മാരായ ജോര്‍ജ്കുട്ടി തെക്കേകരോട്ട് , സെബാസ്റ്റ്യന്‍ മുത്തുപാറക്കുന്നേല്‍ ,  നോബി ജോസഫ്   വെള്ളനാല്‍ , വിവിധ തിരുനാള്‍ കമ്മിറ്റികളിലെ അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

തിരുനാള്‍ ആഘോഷങ്ങളുടെ തുടര്‍ച്ചയായി നടക്കുന്ന ഇടവക ദിനാചരണവും വേദപാഠ വാര്‍ഷികവും  14 ജൂലൈ ഞായറാഴ്ച  മൂന്ന് മണിക്ക് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം വിവിധ കലാപരിപാടികളോടെ സെന്റ് മൈക്കിള്‍സ് പള്ളി പാരീഷ് ഹാളില്‍  നടക്കും .

 

 

 




കൂടുതല്‍വാര്‍ത്തകള്‍.