CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 15 Seconds Ago
Breaking Now

കങ്കണ റണാവത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി; നോട്ടീസ് അയച്ച് കോടതി

വനം വകുപ്പിലെ മുന്‍ ജീവനക്കാരനായ ലായക് റാം നേഗിയാണ് പരാതിക്കാരന്‍.

കങ്കണ റണാവത്തിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. മണ്ഡി കിന്നൗര്‍ സ്വദേശിയാണ് തന്റെ നാമനിര്‍ദേശ പത്രിക അന്യായമായി നിരസിച്ചെന്നും അതിനാല്‍ അതിനാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് കോടതി കങ്കണയ്ക്ക് നോട്ടീസ് അയച്ചു.

ജസ്റ്റിസ് ജ്യോത്സന റേവാള്‍ കങ്കണയ്ക്ക് അയച്ച നോട്ടീസില്‍ ഓഗസ്റ്റ് 21നകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. വനം വകുപ്പിലെ മുന്‍ ജീവനക്കാരനായ ലായക് റാം നേഗിയാണ് പരാതിക്കാരന്‍. റിട്ടേണിംഗ് ഓഫീസറായിരുന്ന മണ്ഡിയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ തന്റെ നാമനിര്‍ദേശ പത്രിക ഒരു കാരണവുമില്ലാതെ നിരസിച്ചെന്നാണ് പരാതി. നേരത്തെ ജോലിയില്‍ നിന്ന് വിരമിച്ച നേഗി മെയ് 14നാണ് പത്രിക സമര്‍പ്പിച്ചത്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് നേഗി പത്രിക സമര്‍പ്പിച്ചത്. വൈദ്യുതി, വെള്ളം, ടെലിഫോണ്‍ വകുപ്പുകളില്‍ നിന്ന് 'നോ ഡ്യൂ സര്‍ട്ടിഫിക്കറ്റ്' ഹാജരാക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ ഒരു ദിവസം അനുവദിച്ചു, മെയ് 15ന് ഇവ സമര്‍പ്പിച്ചപ്പോള്‍ റിട്ടേണിംഗ് ഓഫീസര്‍ സ്വീകരിച്ചില്ലെന്നും പത്രിക തള്ളിയെന്നുമാണ് പരാതി. തന്റെ പത്രിക സ്വീകരിച്ചിരുന്നെങ്കില്‍ താന്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാമായിരുന്നു എന്നാണ് ലായക് റാം നേഗിയുടെ അവകാശവാദം.

കങ്കണയുടെ വിജയം റദ്ദാക്കണമെന്നാണ് നേഗിയുടെ ആവശ്യം. മാണ്ഡി ലോക്‌സഭാ സീറ്റില്‍ നിന്ന് കങ്കണ റണാവത്ത് 5,37,002 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിക്രമാദിത്യ സിംഗിനെ 74,755 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കങ്കണ വിജയിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.