ഇന്‍സ്റ്റാഗ്രാം റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് മുന്നുവയസുള്ള കുഞ്ഞും മാതാപിതാക്കളും മരിച്ചു. യുപി ലഖിംപൂര്‍ സ്വദേശികളായ മുഹമ്മദ് അഹമ്മദ് (26), ഭാര്യ നജ്നീന്‍ (24), മകന്‍ അബ്ദുല്ല എന്നിവരാണ് മരിച്ചത്.
ഉമരിയ കലുങ്കിന് സമീപമുള്ള ഓയില്‍ റെയില്‍വേ ക്രോസില്‍ രാവിലെ 11 മണിയോടെയാണ് സംഭവം. പാലത്തിനടിയില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം ദമ്പതികള്‍ ട്രാക്കിലൂടെ 50 മീറ്ററോളം നടന്നു. ഇതിനിടെ ട്രാക്കിലൂടെ എത്തിയ പാസഞ്ചര്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റി.