പതിനൊന്നുകാരിയായ രോഗിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റില്‍. ആഗ്ര സരോജിനി നായിഡു മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറായ ദില്‍ഷാദ് ഹുസൈന്‍ ആണ് പിടിയിലായത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ യുവ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ശാരീരിക അസ്വസ്ഥതകള്‍ മൂലം പെണ്‍കുട്ടി ആശുപത്രിയിലെ പീഡിയാട്രിക് വിഭാ?ഗത്തില്‍ അഡ്മിറ്റ് ചെയ്തിരുന്നു, പെണ്‍കുട്ടിക്ക് പതിനൊന്ന് വയസായിരുന്നു. സംഭവത്തിന് പിന്നാലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. കേസന്വേഷിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു.
കടുത്ത പനി മൂലം ആറാം തീയതിയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് കൂടുതല്‍ പരിശോധനയ്ക്കായി കുട്ടികളുടെ വിഭാഗത്തിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി പരിശോധനയ്‌ക്കെന്ന വ്യാജേന യുവ ഡോക്ടര്‍ കുട്ടിയെ ചേംബറിലേക്ക് വിളിച്ചുവരുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. അവിടെനിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.