എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഡല്‍ഹി- കൊച്ചി വിമാനം വൈകുന്നു. പുറപ്പെടേണ്ട സമയം കഴിഞ്ഞ് 10 മണിക്കൂര്‍ ആയിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8 . 55 നു പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാത്തത്. ഓണത്തിന് നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ അടക്കം നിരവധി പേരാണ് ഇതോടെ കുടുങ്ങി പോയത്. എന്താണ് വിമാനം വൈകുനത് എന്നതിന് ഒരു കാരണവും എയര്‍ ഇന്ത്യ ഇതുവരെ പറഞ്ഞിട്ടില്ല എന്നാണ് യാത്രക്കാര്‍ പരാതിയുന്നത്.
വിമാനം നാളെ പുലര്‍ച്ചെ മാത്രമേ കൊച്ചിയില്‍ എത്തു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിമാനം വൈകാനുള്ള കൃത്യമായ കാരണം ഒന്നും പറയാത്ത എയര്‍ ഇന്ത്യ യാത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ഒന്നും നല്‍കിയിട്ടില്ല. വിമാനത്താവളത്തില്‍ തങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ എയര്‍ ഇന്ത്യ ഒരുക്കിയിട്ടില്ല എന്നും യാത്രക്കാര്‍ പറയുന്നു.
അടുത്തിടെയും എയര്‍ ഇന്ത്യ ഇത്തരത്തില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സമ്മാനിച്ചിരുന്നു. അന്ന് കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം അവസാന നിമിഷം യാതൊരു അറിയിപ്പും കൂടാതെ റദ്ദാക്കിയത്.