ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജി പ്രഖ്യാപനത്തില്‍ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹിയിലെയും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് എഎപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.
'കാലാവധി തീരാന്‍ ആറ് മാസം മാത്രമെ ഉള്ളുവെങ്കില്‍ നിയമസഭ പിരിച്ചുവിടേണ്ട കാര്യമില്ല. അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മി നേതാക്കളെയും രണ്ട് വര്‍ഷം കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടി. ആയിരക്കണക്കിന് റെയിഡുകള്‍ നടത്തി. എന്നാല്‍ ഒരു രൂപയുടെ പോലും അഴിമതി കണ്ടെത്താനായില്ല'- ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി പറഞ്ഞു. നേരത്തെ നിര്‍ദേശിച്ച സമയത്തിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം എഎപി നേതാക്കളും എംഎല്‍എമാരും യോഗം ചേര്‍ന്നിട്ടുണ്ട്. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ഗോപാല്‍ റായ്, സഞ്ജയ് സിംഗ്, അതിഷി, രാഘവ് ഛദ്ദ എന്നിവരും മറ്റ് ചില എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് മറ്റൊരാള്‍ മുഖ്യമന്ത്രിയാകുമെന്നാണ് ആംആദ്മി പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കെജ്രിവാള്‍ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് മറ്റൊരാള്‍ മുഖ്യമന്ത്രിയാകും. തെറ്റ് ചെയ്തവര്‍ക്കേ ഭയപ്പെടേണ്ട ആവശ്യമുള്ളൂ എന്നും കെജ്‌രിവാള്‍ പറഞ്ഞു.