CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 29 Seconds Ago
Breaking Now

20 കാരനുമായുള്ള ബന്ധം എതിര്‍ത്തു. അമ്മയെ കൊലപ്പെടുത്തിയ 29 കാരനും കാമുകനും അറസ്റ്റില്‍

പ്രണയത്തെ അമ്മ എതിര്‍ത്തതാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു.

യുവതിയുടെ കൊലപാതകത്തില്‍ മകളും കാമുകനും അറസ്റ്റില്‍. ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊല്ലപ്പെട്ട കേസിലാണ് മകള്‍ പവിത്ര(29), കാമുകനായ ലൗവ്ലിഷ്(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പ്രണയത്തെ അമ്മ എതിര്‍ത്തതാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ജയലക്ഷ്മിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. അമ്മ കുളിമുറിയില്‍ വീണെന്നും തുടര്‍ന്ന് ബോധരഹിതയായെന്നുമാണ് മകള്‍ പറഞ്ഞിരുന്നത്. കുളിമുറിയില്‍ വീണ അമ്മയെ പിന്നീട് കട്ടിലില്‍ കൊണ്ടുവന്ന് കിടത്തിയെന്നും എന്നാല്‍, ഉടന്‍ മരണം സംഭവിച്ചെന്നുമായിരുന്നു ഇവരുടെ മൊഴി. എന്നാല്‍, വെള്ളിയാഴ്ച പുറത്തു വന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ജയലക്ഷ്മിയുടെ മരണം ശ്വാസംമുട്ടിയാണ്. ഇതോടെ പോലീസിന് സംശയം ബലപ്പെട്ടു. തുടര്‍ന്ന് മകളായ പവിത്രയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

പവിത്രയും കാമുകനും ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പവിത്ര വീടിന് സമീപം പലചരക്ക് കട നടത്തുകയായിരുന്നു. ഡ്രൈവറായി ജോലി ചെയ്യുന്ന ലൗവ്ലിഷുമായി പവിത്ര അടുപ്പത്തിലായി. എന്നാല്‍, ഇവരുടെ പ്രണയത്തെ ജയലക്ഷ്മി എതിര്‍ത്തു. ബന്ധത്തില്‍നിന്ന് പിന്മാറണമെന്ന് പലതവണ മകളോട് പറഞ്ഞു. പക്ഷേ, അമ്മയുടെ എതിര്‍പ്പ് മറികടന്ന് പവിത്ര ലൗവ്ലിഷുമായുള്ള ബന്ധം തുടര്‍ന്നു. തുടര്‍ന്നാണ് കൊലപാതകം.

 




കൂടുതല്‍വാര്‍ത്തകള്‍.