കോഴിക്കോട് താമരശ്ശേരിയില്‍ യുവതിയെ നഗ്‌ന പൂജക്ക് നിര്‍ബന്ധിച്ചെന്ന് പരാതി. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവടക്കം 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവും സുഹൃത്തായ താമരശേരി അടിവാരം മേലെ പൊടിക്കൈയില്‍ പി കെ പ്രകാശനുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
കുടുംബ പ്രശ്‌നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്‌നപൂജ നടത്താന്‍ ആവശ്യപ്പെട്ടു എന്നാണ് പരാതി. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.