ഷവര്‍മ്മയില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചെന്നൈയില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. തിരുവീഥി അമ്മന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന ശ്വേത(22) ആണ് മരിച്ചത്. പ്രദേശത്തെ ഒരു കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ചികിത്സയിലിരിക്കെയാണ് മരണം.
നൂമ്പലിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ് ശ്വേത. ഒരാഴ്ച മുമ്പ് സഹോദരനൊപ്പം പുറത്തുപോയപ്പോള്‍ ശ്വേത ഷവര്‍മ്മ കഴിച്ചിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ മീന്‍ കറിയും കഴിച്ചു. ഇതിന് പിന്നാലെയാണ് ശ്വേതയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഛര്‍ദ്ദിച്ച് അവശയായ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടര്‍ന്നു ചൊവ്വാഴ്ച സ്റ്റാന്‍ലി ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് ശ്വേത മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണത്തില്‍ സ്ഥിരീകരണമുണ്ടാകൂ എന്ന് പൊലീസ് അറിയിച്ചു.