CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 17 Minutes 2 Seconds Ago
Breaking Now

നായര്‍ സര്‍വീസ് സൊസൈറ്റി (യു കെ) സംഘടിപ്പിക്കുന്ന 'ഒരുമയുടെ പൊന്നോണം 2024' ഈസ്റ്റ് ലണ്ടനില്‍ ഒക്ടോബര്‍ 5 ന് ശനിയാഴ്ച്ച

നായര്‍ സര്‍വീസ് സൊസൈറ്റി (യു കെ) സംഘടിപ്പിക്കുന്ന 'ഒരുമയുടെ പൊന്നോണം 2024' ഓണാഘോഷ പരിപാടികള്‍ ഈസ്റ്റ് ലണ്ടനിലെ ലിറ്റില്‍ ഇല്‍ഫോര്‍ഡ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നതാണ്. ഒക്ടോബര്‍ 5 ന് ശനിയാഴ്ച്ച രാവിലെ 11:30 ന് വിഭവ സമൃദ്ധമായ ഓണസദ്യയോടെ ആഘോഷത്തിന് നാന്ദി കുറിക്കും. 

ഓണസദ്യക്കു ശേഷം തുടങ്ങുന്ന സാംസ്‌കാരിക കലാപരിപാടികളില്‍  സംഗീത-നൃത്ത ഇനങ്ങള്‍ കോര്‍ത്തിണക്കി വിപുലമായ കലാവിരുന്നാണൊരുക്കുക.

കലാപരിപാടികള്‍ക്ക് ആമുഖമായി കേരളീയ തനതു കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം എന്നിവ ഉള്‍ക്കൊള്ളിച്ച്

ഒരുക്കുന്ന 'സ്വാഗത നൃത്തം' അരങ്ങേറും. തുടര്‍ന്ന് കേരളീയ സംഗീത ഉപകരണങ്ങളുടെ താളലയശ്രുതികളുടെ പിന്നണിയില്‍ അരങ്ങേറുന്ന സംഗീതാര്‍ച്ചന 'പാട്ടിന്റെ പാലാഴി' ഓണാഘോഷത്തിന് സംഗീത സാന്ദ്രത പകരും. 

പ്രശസ്ത കലാകാരനായ മനോജ് ശിവ രചനയും സംവിധാനവും നിര്‍വഹിക്കുകയും, ബാലപ്രതിഭകള്‍ അഭിനയിക്കുകയും ചെയ്യുന്ന 'ദി ഡയലോഗ് വിത്ത് ഡെത്ത്' എന്ന നാടകം എന്‍.എസ്,എസ് യു.കെ യുടെ 'പ്ലേ ഹൌസി'ന്റെ ബാന്നറില്‍ തുടര്‍ന്ന് അവതരിപ്പിക്കുന്നതാണ്. 

എന്‍എസ്എസ് (യു കെ) യുടെ നേതൃത്വത്തില്‍ ഈസ്റ്റ് ലണ്ടനില്‍ സംഘടിപ്പിക്കുന്ന  ഓണാഘോഷത്തില്‍ ഗൃഹാതുര അനുസ്മരണങ്ങള്‍ ഉണര്‍ത്തുന്ന വിപുലവും സമ്പന്നവുമായ  കലാപരിപാടികളും, അവതരണങ്ങളും ആണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

 

Venue: Little Illford School, Rectory Road, London E12 6JB

 

Appachan Kannanchira 

 




കൂടുതല്‍വാര്‍ത്തകള്‍.