ബോള്‍ട്ടന്‍: ഒ ഐ സി സി (യു കെ) - യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇത്തവണത്തെ ഗാന്ധി ജയന്തി ദിനാചരണം സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായി. മാഞ്ചസ്റ്റര്‍ റീജിയന്റെ നേതൃത്വത്തില്‍ യു കെയിലെ ബോള്‍ട്ടന്‍ കൗണ്‍സിലുമായി ചേര്‍ന്നുകൊണ്ട് മാലിന്യം നിറഞ്ഞ തെരുവുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടാണ് പ്രവര്‍ത്തകര്‍ മാതൃകയായത്.
രാവിലെ 11 മണിക്ക് ബോള്‍ട്ടനിലെ പ്ലേ പാര്‍ക്ക് ഗ്രൗണ്ടില്‍ വെച്ച് ആരംഭിച്ച ശ്രമദാന പ്രവര്‍ത്തനങ്ങള്‍ ഒ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉല്‍ഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) വൈസ് പ്രസിഡന്റ് സോണി ചാക്കോ, ഒ ഐ സി സി (യു കെ) ഔദ്യോഗിക വക്താവും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ റോമി കുര്യാക്കോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഗാന്ധി ജയന്തി ദിനം സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചതിലൂടെ ഒ ഐ സി സി (യു കെ) സമൂഹത്തിന് മഹത്തായ സന്ദേശം ആണ് നല്‍കുന്നതെന്നും സാമൂഹിക വിഷയങ്ങളിലുള്ള ശക്തമായ ഇടപെടലുകള്‍ ഒ ഐ സി സി തുടരുമെന്നും ഇതുപോലുള്ള വ്യത്യസ്ത ആശയങ്ങളുമായി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ യു കെയിലുടനീളം വ്യാപിപ്പിക്കുമെന്നും സേവന ദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് പറഞ്ഞു.
കഴിഞ്ഞ യു കെ പൊതുതെരഞ്ഞെടുപ്പില്‍ ജനവിധി തേടിയ മലയാളിയും ബോള്‍ട്ടനിലെ ഗ്രീന്‍ പാര്‍ട്ടി പ്രതിനിധിയുമായ ഫിലിപ്പ് കൊച്ചിട്ടി പരിപാടിയില്‍ മുഖ്യാഥിതി ആയി പങ്കെടുത്തു. ഒഐസിസി (യു കെ) നാഷണല്‍ / റീജിയണല്‍ കമ്മിറ്റി ഭാരവാഹികള്‍, മാഞ്ചസ്റ്ററിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിചേര്‍ന്ന വനിതാ - യുവജന പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ഉള്‍പ്പടെ നിരവധി പേര്‍ സേവന ദിനത്തിന്റെ ഭാഗമായി.
പരിസ്ഥിതി പ്രവര്‍ത്തകയും 'Love Bolton, Hate Litter' പ്രചാരകയുമായ കേരന്‍ ലിപ്പോര്‍ട്ട് തെരുവ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നേരത്തെ നല്‍കിയിരുന്നു. ഗാന്ധി ജയന്തിയോനുബന്ധിച്ചു ഒരു മലയാളി സംഘടനയുടെ നേതൃത്വത്തില്‍ യു കെയില്‍ ആദ്യമായി നടന്ന ശുചീകരണ പ്രവര്‍ത്തനം എന്നനിലയില്‍ തദ്ദേശീയരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും വലിയ ശ്രദ്ധ നേടി.
തുടര്‍ന്ന് ഒ ഐ സി സി (യു കെ) നാഷണല്‍ വൈസ് പ്രസിഡന്റ് സോണി ചാക്കോയുടെ അധ്യക്ഷതയില്‍ നടന്ന ഗാന്ധിസ്മൃതി സംഗമം നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു.
തന്റെ ജീവിതം തന്നെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കി കാട്ടിക്കൊടുത്ത മഹാത്മ ഗാന്ധി ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളും ജീവിത മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിനും പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്നതിനും ഒ ഐ സി സി (യു കെ) പ്രതിജ്ഞബദ്ധമാണെന്നപൊതുവികാരം പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കുവെച്ചു.
പ്രവര്‍ത്തകര്‍ ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ഛന നടത്തി. തുടര്‍ന്നു മധുരം വിതരണം ചെയ്തു.
ഒ ഐ സി സി (യു കെ) മാഞ്ചസ്റ്ററിലെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ജിപ്‌സണ്‍ ജോര്‍ജ് ഫിലിപ്പ്, ബിന്ദു രാജു, ഷിനാസ്, ഋഷികേശ്, അഖില്‍ എന്നിവര്‍ സംസാരിച്ചു. ഒ ഐ സി സി നാഷണല്‍ കമ്മിറ്റി അംഗം ബേബി ലൂക്കോസ് നന്ദി അറിയിച്ചു. ജേക്കബ് വര്‍ഗീസ്, ബൈജു പോള്‍, ഫ്രെബിന്‍ ഫ്രാന്‍സിസ്, റിജോമോന്‍ റെജി, രഞ്ജിത് കുമാര്‍, ആല്‍ജിന്‍, റീന റോമി തുടങ്ങിയവരും 'സേവന ദിന' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി.
റോമി കുര്യാക്കോസ്