സ്റ്റോക്ക് ഓണ്‍ ട്രെന്റ് : മിഡ്‌ലാന്‍ഡ് മലയാളി ഒരുക്കുന്ന ഓണാഘോഷം നാളെ ഒക്ടോബര്‍ 6 ഞായറാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍. രാവിലെ 10ന് ആരംഭിക്കുന്ന പരിപാടികള്‍ വൈകുന്നേരം എട്ടു മണിവരെ തുടരുന്നു. നമ്മുടെ നാടിന്റെ കലാരൂപമായ തെയ്യം ആദ്യമായി സ്റ്റോക്ക് ഓണ്‍ ട്രെന്‍ന്റ് ല്‍ എത്തുന്നു. ഒപ്പം യു കെ മലയാളികളുടെ സുപരിചിതനായ പ്ലേബാക്ക് സിംഗര്‍ അഭിജിത് യോഗി ഒരു പിടി കിടിലന്‍ പാട്ടുമായി ഓണം പൊലിപ്പിക്കാന്‍ എത്തുന്നു. മാവേലിയെ വരവേല്‍ക്കാന്‍ എത്തുന്നത് യുകെ മലയാളികളുടെ മനസ്സില്‍ ഏറ്റവും ആവേശം പകര്‍ന്ന വാദ്യ ലിവര്‍പൂള്‍ അവധരിപ്പിക്കുന്ന ശിങ്കാരിമേളം എത്തുമ്പോള്‍ അതിനൊപ്പം ആദ്യമായി ഒരു ആന വരുന്നു.... കുട്ടിശങ്കരന്‍.... ഈ ഓണം തൃസിപ്പിക്കുന്ന ഓണം ആയി മാറ്റാന്‍ യുകെ യൂറോപ് നബര്‍ വണ്‍ ഡി ജെ ആബ്‌സ് കൂടെ എത്തുന്നു.കൂടാതെ നിരവധി കലാപരിപാടികള്‍ അണിയറയില്‍ ഒരുങ്ങുന്നു.
ഇനിയും നാമമാത്ര ടിക്കറ്റ്കളാണ് അവശേഷിക്കുന്നത്. കൂടുതല്‍ വിവരങ്ങക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറില്‍ ബന്ധപ്പെടുക.
07723135112 / 07577834404