CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 56 Seconds Ago
Breaking Now

ഉത്തരാഖണ്ഡില്‍ ജയിലില്‍ രാംലീലക്കിടെ വാനര വേഷം കെട്ടിയ കൊടും കുറ്റവാളികള്‍ ജയില്‍ ചാടി

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഹരിദ്വാര്‍ ജില്ലാ ജയിലില്‍ രാംലീല സംഘടിപ്പിച്ചത്.

ഉത്തരാഖണ്ഡില്‍ ജയിലില്‍ രാംലീലക്കിടെ വാനര വേഷം കെട്ടിയ കൊടും കുറ്റവാളികള്‍ ജയില്‍ ചാടി. കൊലക്കേസ് പ്രതിയടക്കം രണ്ടുപേരാണ് ജെയില്‍ ചാടിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. ബിജെപി ഭരണത്തില്‍ ഉത്തരാഖണ്ഡില്‍ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് പ്രതിപക്ഷം പരിഹസിച്ചു.

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഹരിദ്വാര്‍ ജില്ലാ ജയിലില്‍ രാംലീല സംഘടിപ്പിച്ചത്. തടവു പുള്ളികളായിരുന്നു അഭിനേതാക്കള്‍. രാത്രി രാംലീല കഴിഞ്ഞപ്പോഴാണ് വാനര വേഷം കെട്ടിയ കൊലപാതക കേസ് പ്രതിയുള്‍പ്പടെ രണ്ട് പേര്‍ ജയില്‍ ചാടിയെന്ന് അധികൃതര്‍ക്ക് മനസിലായത്. ജയിലില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനുപയോഗിച്ച ഏണി ഉപയോ?ഗിച്ചാണ് പ്രതികള്‍ രെക്ഷപ്പെട്ടത്. രക്ഷപ്പെട്ട പങ്കജിനെ കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചതാണ്. രണ്ടാമന്‍ രാംകുമാര്‍ വിചാരണ തടവുകാരനാണ്. 

പുലര്‍ച്ചെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതെന്നും ഉടന്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും ഹരിദ്വാര്‍ എസ്പി അറിയിച്ചു. ജയില്‍ ഉദ്യോ?ഗസ്ഥരുടെ അനാസ്ഥയാണ് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതെന്ന് ഹരിദ്വാര്‍ ജില്ലാ മജിസ്‌ട്രേറ്റ് വിമര്‍ശിച്ചു. അറ്റകുറ്റപണി നടക്കുന്നതിനിടെ ജയില്‍ വളപ്പില്‍ രാംലീല സംഘടിപ്പിച്ചത് വീഴ്ചയാണ്. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിനും വകുപ്പുതല അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. ?ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും, മുഖ്യമന്ത്രിക്കാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കുറ്റപ്പെടുത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.