CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 49 Seconds Ago
Breaking Now

യുപിയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗംചെയ്ത ആറുവയസുകാരനുള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംഘം പിടിയില്‍

പെണ്‍കുട്ടിയുടെ വീടിന്റെ ടെറസില്‍ വെച്ച് പ്രതികള്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ പിടിയില്‍. ഭാലിയ ജില്ലയിലാണ് സംഭവം. ആറും പതിമൂന്നും പതിനാറും വയസുള്ളവരാണ് പിടിയിലാത്. കോട് വാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒക്ടോബര്‍ 16നായിരുന്നു സംഭവം.

പെണ്‍കുട്ടിയുടെ വീടിന്റെ ടെറസില്‍ വെച്ച് പ്രതികള്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞതിന് പിന്നാലെ എസ്പിയുള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തുകയും വിവരം ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ പിടികൂടുന്നത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

സംഭവത്തില്‍ മൂന്ന് പേരെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.