CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 34 Seconds Ago
Breaking Now

ഭര്‍ത്താവിന്റെ ആയുസിന് വ്രതം എടുത്ത ഭാര്യ അവിഹിത ബന്ധത്തിന്റെ പേരില്‍ ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി

കര്‍വാ ചൗത്ത് ഉത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ അത്താഴത്തില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് ആരോപണം.

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് സംഭവം.

കര്‍വാ ചൗത്ത് ഉത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ അത്താഴത്തില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് ആരോപണം. കദാ ധാം പ്രദേശത്തെ ഇസ്മായില്‍പൂര്‍ ഗ്രാമവാസിയായ ശൈലേഷ് (32) ആണ് മരിച്ചത്. സംഭവത്തില്‍ ശൈലേഷിന്റെ ഭാര്യ സവിത (30) യെ ആണ് പൊലീസ് കസ്റ്റിയിലെടുത്തത്.

ഇന്ത്യയുടെ വടക്കന്‍ പ്രദേശങ്ങളില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് വളരെ പ്രധാനപ്പെട്ട ആഘോഷമാണ് കര്‍വാ ചൗത്ത്. ഈ ദിവസം ഭര്‍ത്താക്കന്മാരുടെ ദീര്‍ഘായുസ്സിനും ഐശ്വര്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും വ്രതം അനുഷ്ടിക്കുകയും ചെയ്യുന്നു. ഈ ആഘോഷ രാത്രിയില്‍ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച ശൈലേഷിന് അസ്വസ്ഥതകള്‍ ഉണ്ടാവുകയായിരുന്നു. പിന്നാലെ പ്രാദേശിക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ച ശൈലേഷ് മരണപ്പെടുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.