CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 8 Seconds Ago
Breaking Now

ജോലി പോയതില്‍ മനോവിഷമം; കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

ആളുകളെത്തി യുവാവിനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി. നോയിഡയിലെ സൂപ്പര്‍ടെക് കേപ്ടൗണ്‍ ഹൗസിംഗ് സൊസൈറ്റിയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടിയെങ്കിലും 12-ാം നിലയിലെ ബാല്‍ക്കണിയില്‍ യുവാവ് തങ്ങിനില്‍ക്കുകയായിരുന്നു.

തുടര്‍ന്ന് ആളുകളെത്തി യുവാവിനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. യുവാവ് ചാടിയതോടെ ബാല്‍ക്കണിയില്‍ തങ്ങി നില്‍ക്കുകയായിരുന്നു. ഇതുകണ്ട താമസക്കാര്‍ ഉടന്‍ ഓടിയെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു. ഇയാള്‍ക്ക് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മാനസിക പിരിമുറുക്കം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടപടികളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.