CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 19 Seconds Ago
Breaking Now

ജനങ്ങള്‍ ഒഴുകിയെത്തിയ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയില്‍ കിരീടം ചൂടി മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍

വിഗന്‍:മുന്നൂറ്റി അറുപത്തഞ്ചു  മല്‍സരാര്‍ഥികളുമായി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കലാമേളകളില്‍ ഒന്നായി മത്സരാത്ഥികളുടെയും കാണികളുടെയും  അനിയന്ത്രിതമായ ആവേശതിരയിളക്കത്തില്‍, വിഗണ്‍ മലയാളി അസോസിയേഷന്‍ ആതിഥ്യമരുളിയ പതിനഞ്ചാമത് നോര്‍ത്ത് വെസ്റ്റ് കലാമേളയ്ക്ക് പരിസമാപ്തിയായപ്പോള്‍ നൂറ്റിപതിമൂന്ന് പോയിന്റുകളോടെ ഒന്നാം സ്ഥാനത്തിന്റെ സുവര്‍ണ കിരീടം ചൂടിയത്  മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷനാണ്.രണ്ടാം സ്ഥാനത്തിനുവേണ്ടി നടന്ന ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ വിഗന്‍ മലയാളി അസോസിയേഷന്‍ 82 പോയിന്റ്റുകളോടെ രണ്ടാം സ്ഥാനവും 81 പോയിന്റ്റുകളോടെ വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ മൂന്നാം സ്ഥാനത്തുമെത്തി. തുടക്കക്കാരായി എത്തിയ മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റോക്പോര്‍ട്ട് നാലാം സ്ഥാനത്തെത്തി തങ്ങളുടെ വരവറിയിച്ചു.

സമയനിഷ്ഠയിലും കൃത്യതയാര്‍ന്ന സംഘാടക മികവിലും അണിയിച്ചൊരുക്കിയ കലാമേള 

വിഗണിലെ ഡീന്‍ ട്രസ്റ്റ് ഹൈസ്‌കൂളിലാണ് അരങ്ങേറിയത്. കൃത്യം  9 മണിക്ക് ഈശ്വരപ്രാര്‍ത്ഥനയോടെ   മത്സരങ്ങള്‍ ആരംഭിച്ചു. മൂന്ന് സ്റ്റേജുകളിലായി അരങ്ങേറിയ വാശിയേറിയ മത്സരങ്ങള്‍ തനതായ കേരളീയ നൃത്ത സംഗീത കലാരൂപങ്ങളുടെ മുഴുവന്‍ സത്തയും ആവാഹിച്ചെടുത്ത  മികവാര്‍ന്ന കലാരൂപങ്ങളായി വേദിയില്‍ നിറഞ്ഞാടി.

 

ഓരോ വര്‍ഷങ്ങള്‍ കഴിയുമ്പോഴും, ചിട്ടയായ പരിശീലനത്തിലൂടെ മത്സരാര്‍ത്ഥികള്‍ കാഴ്ചവെക്കുന്ന മികവാര്‍ന്ന കലാപ്രകടനങ്ങള്‍  വിധികര്‍ത്താക്കളെ അക്ഷരാര്‍ത്ഥത്തില്‍  മുള്‍മുനയില്‍ എത്തിക്കുന്നവ ആയിരുന്നു.

കലാമേളയില്‍ മിന്നുന്ന പ്രകടം കാഴ്ചവെച്ച  വ്യക്തിഗത ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയവര്‍ 

 

കലാപ്രതിഭ - ഫെലിക്‌സ് മാത്യു- ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ 

 

കലാതിലകം -

1) ജോഹാന ജേക്കബ് - ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ 

2) ആന്‍ ട്രീസ ജോബി - വിഗണ്‍ മലയാളി അസോസിയേഷന്‍ 

 

നാട്യമയൂരം- 

അനന്യ റൂബി - മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ 

 

ഭാഷാകേസരി-

1) ആന്‍ ട്രീസ ജോബി- വിഗണ്‍ മലയാളി അസോസിയേഷന്‍ 

2) ആന്‍ലിയ വിനീത് - വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ 

 

കിട്‌സ് വിഭാഗം - 

നക്ഷത്ര ശ്രീനാഥ്- മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റോക്ക്‌പോര്‍ട്ട് 

 

സബ് - ജൂനിയേഴ്‌സ്- 

ആന്‍ലിയ വിനീത്- വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ 

 

ജൂനിയേഴ്‌സ്-

1) ആന്‍ ട്രീസ ജോബി- വിഗണ്‍ മലയാളി അസോസിയേഷന്‍ 

2) ജോഹാന ജേക്കബ് - ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ 

 

സീനിയേഴ്‌സ് -

അനന്യ റൂബി- മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍

 

യുക്മക്ക് നിരവധി ദേശീയ നേതാക്കളെ സമ്മാനിച്ചിട്ടുള്ള നോര്‍ത്ത് വെസ്റ്റ് റീജിയന്റെ കലാമേളയുടെ ഉത്ഘാടന സമ്മളനം പ്രസിഡണ്ട് ശ്രീ ബിജു പീറ്ററിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. റീജിയണല്‍ സെക്രെട്ടറി ശ്രീ ബെന്നി ജോസഫ് വിശിഷ്ട അതിഥികള്‍ക്ക് സ്വാഗതം ആശംസിച്ചു. യുക്മ നോര്‍ത്ത് വെസ്റ്റിന്റ്റെ സ്വകാര്യ അഹങ്കാരമായ ദേശിയ ജനറല്‍ സെക്രട്ടറി ബഹു: കുര്യന്‍ ജോര്‍ജ്  നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പതിനഞ്ചാമത് കലാമേളയുടെ ഔദ്യോഗികമായ ഉത്ഘാടനം ഭദ്രദീപം  

കൊളുത്തി നിര്‍വഹിക്കുകയും സന്ദേശം നല്‍കുകയും ചെയ്തു.

നോര്‍ത്ത് വെസ്റ്റ് റീജിയനെ വിജയകരമായി നയിച്ചുകൊണ്ടിരിക്കുന്ന ശ്രീ ബിജു പീറ്ററിനെയും കലാമേള കുറ്റമറ്റ രീതിയില്‍ നടത്തുവാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ച കോഓര്‍ഡിനേറ്റര്‍ സനോജ് വര്‍ഗീസിനെയും, യോഗം പ്രത്യേകം പ്രശംസിച്ചു.

 

സമ്മേളനത്തില്‍ യുക്മ നാഷണല്‍ വൈസ് പ്രസിഡണ്ട് ഷീജോ വര്‍ഗീസ്, നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ ട്രെഷറര്‍ ബിജു മൈക്കിള്‍, സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ തങ്കച്ചന്‍, കലാമേളക്ക് ആതിഥേയത്വം വഹിച്ച വിഗന്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ ജിലി ജേക്കബ്, ജില്‍സന്‍, സോണിയ ജോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

 

യുക്മയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളും യുകെയിലെ പ്രമുഖ പൊതുപ്രവര്‍ത്തകനുമായ ബഹു: തമ്പി ചേട്ടന്റെ എഴുപതാം പിറന്നാളിന്റെ ആശംസകള്‍ ദേശീയ വൈസ് പ്രസിഡണ്ട് ശ്രീ ഷീജോ വര്‍ഗ്ഗീസ് യുക്മക്കുവേണ്ടി നേരുകയും യുക്മ ജനറല്‍ സെക്രട്ടറി ശ്രീ കുര്യന്‍ ജോര്‍ജ്ജ് അദ്ദേഹത്തെ പൊന്നാട അണിയിച് ആദരിക്കുകയും റീജിയന്റെ പ്രസിഡന്റ് ശ്രീ ബിജു പീറ്റര്‍ മൊമെന്റോ സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന്  തമ്പി ചേട്ടന്‍ നന്ദിയും പറയുകയുണ്ടായി. 

 

കലാമേളയുടെ അവിഭാജ്യഘടകമായ ഓഫീസ് കാര്യങ്ങള്‍  കുറ്റമറ്റ രീതിയില്‍ ഏകോപിപ്പിച്ച നോര്‍ത്ത് മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍  പ്രതിനിധികള്‍ സിജോ ജോസഫിനും  രാജീവ് സി.പിക്കും യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ അകൈതവമായ കൃതജ്ഞത അര്‍പ്പിച്ചു. 

 

മത്സരങ്ങള്‍ക്കുശേഷം സമാപന സമ്മേളനവും സമ്മാനദാനവും യുക്മ കലാമേള ദേശീയ കോ ഓര്‍ഡിനേറ്റര്‍ ശ്രീ ജയകുമാര്‍ നായര്‍ വിശിഷ്ട അധിഥി ആയിരുന്നു .ചടങ്ങില്‍  യുക്മ പബ്ലിക് റിലേഷന്‍സ് & മീഡിയ കോര്‍ഡിനേറ്ററുമായ ശ്രീ അലക്‌സ് വര്ഗീസ് സന്ദേശം നല്‍കി.

 

കലാമേളയുടെ ജീവന്‍ തുടിക്കുന്ന മുഹൂര്‍ത്തങ്ങള്‍  ഒപ്പിയെടുത്ത ജീവന്‍ഫോര്‍യു ഫോട്ടോഗ്രഫിയും,മനോഹരമായി ശബ്ദനിയന്ത്രണം നടത്തിയ ടോണി മാഞ്ചെസ്റ്റെര്‍, രുചികരമായ കേരളീയ വിഭവങ്ങള്‍ ഒരുക്കിയ ഹംഗ്രി ഹാര്‍വെസ്റ്റ്, എല്‍ ഇഡി വാളൊരുക്കി കലാമേളയ്ക്ക് നിറപ്പകിട്ടേകിയ റോയല്‍ ഈവെന്‍സ് തുടങ്ങിയവര്‍ കാലമേളയെ മികവുറ്റതാക്കി.

നവംബര്‍ രണ്ടിനു നടക്കുന്ന ദേശീയ കലാമേള വന്‍ വിജയമാക്കുവാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടും നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കാലമേളക്ക് അംഗ അസോസിയേഷനുകള്‍ നല്‍കിയ അകമഴിഞ്ഞ പിന്തുണയ്ക്കും ആതിഥേയത്വം വഹിച്ച് അകമഴിഞ്ഞ പിന്തുണയും സഹായവും നല്‍കി സഹകരിച്ച വിഗണ്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും പ്രത്യേകിച്ച് റോസ്റ്റര്‍ കെയര്‍ ഡയറക്ടര്‍ ജോഷിക്കും  കൃതജ്ഞത നേര്‍ന്നുകൊണ്ടും റീജിയണില്‍ നിന്നുള്ള മല്‍സരാര്‍ഥികള്‍ക്ക് നാഷണല്‍ കലാമേളയില്‍ വിജയാശംസകള്‍ നേര്‍ന്നു കൊണ്ട് കലാമേള രാത്രി പത്തു മണിയോടെ പര്യവസാനിച്ചു.

 

Alex Varghese

ബെന്നി ജോസഫ്




കൂടുതല്‍വാര്‍ത്തകള്‍.