അഞ്ചു ലക്ഷത്തിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ അംഗമായിട്ടുള്ള ആര്‍സിഎന്‍ ആരോഗ്യ മേഖലയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ്. റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ തലപ്പത്തേക്ക് ഒരു മലയാളി എത്തിയാലോ. ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബിജോയ് സെബാസ്റ്റ്യനെ പിന്തുണക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം.ഏഴാം തിയതിയ്ക്കുള്ളില്‍ പോസ്റ്റ് ചെയ്താല്‍ മാത്രമേ വോട്ടിങ് ഉറപ്പാക്കാനാകൂ.
ലഭിച്ചിരിക്കുന്ന ബാലറ്റ് വിനിയോഗിച്ച് നമ്മുടെ സ്വന്തം ബിജോയിയെ വിജയിപ്പിക്കാം. നവംബര്‍ 7 വരെ മാത്രമാണ് സമയം.നവംബര്‍ 7ന് മുമ്പ് പോസ്റ്റ് ചെയ്താല്‍ മാത്രമേ സമയത്തിന് ബാലറ്റ് ലഭിച്ച് നിങ്ങളുടെ വോട്ടിങ് പൂര്‍ത്തിയാകൂ.
കുറഞ്ഞ വര്‍ഷങ്ങള്‍കൊണ്ട് തന്നെ നഴ്‌സിങ് രംഗത്തെ മികവ് തെളിയിച്ച ബിജോയ്ക്ക് ആര്‍സിഎന്‍ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ് ഏവരും. യുക്മ നേരത്തെ തന്നെ ബിജോയ്ക്ക് പിന്തുണ അറിയിച്ചിരുന്നു.
യുക്മ ദേശീയ കലാമേളയിലെത്തി ബിജോയും ഏവരുടേയും പിന്തുണ തേടിയിരുന്നു. തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും മലയാളിയുടെ ശബ്ദമായി നേതൃത്വത്തില്‍ താനുണ്ടാകുന്നത് മലയാളി സമൂഹത്തിന് ഗുണകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതാദ്യമായാണ് ഒരു മലയാളി ആര്‍ സി എന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. യു കെയിലെ ആരോഗ്യ മേഖലയില്‍ ഏറ്റവും പ്രബലമായ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞിരിക്കുന്ന മലയാളികള്‍ക്കിടയില്‍ ബിജോയിയുടെ സ്ഥാനാര്‍ത്ഥിത്വം വലിയ ആവേശമാണ് ഉയര്‍ത്തിയിരിക്കുന്നത്.
ബിജോയ് സെബാസ്റ്റ്യന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പശ്ചാത്തലത്തില്‍ യൂക്കെയിലെ നൂറുകണക്കിന് നഴ്‌സുമാരും ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് വര്‍ക്കേഴ്സും റോയല്‍ കോളേജ് ഓഫ് നഴ്സിങ് അംഗത്വമെടുത്തിട്ടുണ്ട്.
തൊഴിലിടങ്ങളില്‍ നേരിടുന്ന നിയമപ്രശ്നങ്ങളും അച്ചടക്ക നടപടികളും വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍, നിരവധി പേരാണ് ഇപ്പോഴും യൂണിയന്‍ അംഗത്വം എടുക്കാതെ തൊഴിലിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.
യൂക്കെയിലെ നഴ്‌സുമാരിലും ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് വര്‍ക്കേഴ്സിന്റെയും ഇടയില്‍ യൂണിയന്‍ അംഗത്വം എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുകയാണ് ബിജോയ്. 'തൊഴിലിടങ്ങളില്‍ നേരിടുന്ന തൊഴില്‍, നിയമ പ്രശ്നങ്ങളില്‍ നഴ്സുമാര്‍ക്കും ഹെല്‍ത്ത്കെയര്‍ സപ്പോര്‍ട്ട് വര്‍ക്കേഴ്സിനും സംരക്ഷണം ഉറപ്പു വരുത്തുക, അവരുടെ ശബ്ദം ആര്‍ സി എന്നില്‍ ഉന്നയിക്കുക' എന്നതാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ബിജോയ് പറഞ്ഞു. മികച്ച ശമ്പള വര്‍ദ്ധനവ് ഉറപ്പുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ആര്‍ സി എന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുകയും സംഘടനാ സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട് എന്നാണ് ബിജോയ് പറയുന്നത്.
UCLH (University College London) ഹോസ്പിറ്റലില്‍ ഇലക്ടീവ് ക്രിട്ടിക്കല്‍ കെയര്‍ പാത്ത് വേയുടെ ചുമതലയുള്ള സീനിയര്‍ നഴ്സ് ആയി പ്രവര്‍ത്തിക്കുന്ന ബിജോയ്, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ എക്വീറ്റി, ഡൈവേഴ്‌സിറ്റി, ഇന്‍ക്ലൂഷന്‍ കമ്മിറ്റിയുടെ കോ ചെയര്‍ ആയും അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്‌സസിന്റെ ജനറല്‍ സെക്രട്ടറി ആയും ഫ്ലോറെന്‍സ് നൈറ്റിഗേല്‍ ഫൗണ്ടേഷനുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്ന് യൂക്കെയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ സംഘടനകളുടെ നെറ്റ് വര്‍ക്കിന്റ ചെയറായും എന്‍ എച്ച് എസ് ഇംഗ്ലണ്ടുമായും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റ് സ്റ്റേക്ക് ഹോള്‍ഡേഴ്സ് മായി ചേര്‍ന്ന് നഴ്‌സുമാരുടെ വിശാലമായ താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ നിരന്തരമായി പ്രവര്‍ത്തിച്ചു വരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നഴ്സിങ്ങില്‍ ബിരുദ പഠനത്തിന് ശേഷം, കഴിഞ്ഞ പതിമൂന്നര കൊല്ലമായി യൂക്കെയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന ബിജോയിയുടെ ഭാര്യ ദിവ്യ ക്ലെമന്റ് ഹാമെര്‍സ്മിത് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തു വരുന്നു. ബിജോയിയുടെ സഹോദരി ബ്ലെസിയും ഭര്‍ത്താവ് ജിതിനും യൂക്കെയില്‍ നഴ്‌സുമാരാണ്.
ഉപഹാറിന്റെ സ്റ്റം സെല്‍ ഡോണര്‍ രെജിസ്ട്രേഷന്‍ ഡ്രൈവുകളിലും ബിജോയ് സ്ഥിരം സാന്നിധ്യമാണ്. മിനിജ ജോസെഫിന്റെ നേതൃത്വത്തിലുള്ള കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തി വരുന്ന ട്രാന്‍സ്ഫോര്‍മേഷന്‍ പ്രോജെക്ടിലും ബിജോയ് ഒരു പ്രധാനപങ്കു വഹിച്ച് വരുന്നു.
ഒക്ടോബര്‍ 14 മുതല്‍ ആര്‍ സി എന്‍ അംഗങ്ങള്‍ക്ക് അയച്ച് തുടങ്ങിയ ബാലറ്റ് പേപ്പറുകള്‍ വോട്ട് രേഖപ്പെടുത്തി നവംബര്‍ 11 തിങ്കളാഴ്ചയ്ക്കകം തിരികെ അയക്കേണ്ടതാണ്. പോസ്റ്റല്‍ ആയി അയക്കുന്ന ബാലറ്റ് പേപ്പര്‍ ഇനിയും ലഭിച്ചിട്ടില്ലെങ്കില്‍ support@cesvotes.com എന്ന ഇമെയില്‍ അഡ്രസ്സില്‍ മെമ്പര്‍ഷിപ് നമ്പറും പേരും അടക്കം ഉള്ള വിവരങ്ങള്‍ നല്‍കി പുതിയ ബാലറ്റ് അയക്കാന്‍ ആവശ്യപ്പെട്ടാല്‍ പുതിയ ബാലറ്റ് ലഭിക്കും.
മലയാളികള്‍ക്ക് അഭിമാനമായി മാറാന്‍ ബിജോയ്ക്ക് സാധിക്കട്ടെയെന്ന് യൂറോപ് മലയാളിയും ആശംസിക്കുന്നു.