CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 42 Minutes 25 Seconds Ago
Breaking Now

അമരന്‍ സിനിമയില്‍ 'മേജര്‍ മുകുന്ദിന്റെ ജാതി പറയാത്തത് എന്ത്' എന്ന് ചിലര്‍; മറുപടി നല്‍കി സംവിധായകന്‍

മേജര്‍ മുകുന്ദ് വരദരാജന്‍, ഇന്ദു റബേക്ക വര്‍ഗീസ് എന്നിവരായി ശിവകാര്‍ത്തികേയനും സായി പല്ലവിയും അഭിനയിച്ച രാജ്കുമാര്‍ പെരിയസാമിയുടെ അമരന്‍ ഒക്ടോബര്‍ 31 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രം ഇപ്പോള്‍ തീയറ്ററില്‍ വന്‍ വിജയം നേടുകയാണ്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി ചിത്രം മാറും എന്നാണ് വിവരം. 

അതേ സമയം  ചിത്രത്തില്‍ മേജര്‍ മുകുന്ദിന്റെ ജാതി പരാമര്‍ശിക്കാത്തതില്‍ ഒരു വിഭാഗം പ്രേക്ഷകര്‍ ചിത്രത്തിന്റെ അണിയറക്കാര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഒരു അഭിമുഖത്തില്‍ എന്തുകൊണ്ടാണ് ഇത്  ഉള്‍പ്പെടുത്താത്തതെന്ന് സംവിധായകന്‍ വ്യക്തമാക്കിയതാണ് ഇപ്പോള്‍ വൈറലായത്. കശ്മീരില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന്‍ മേജര്‍ മുകുന്ദ് വരദരാജന്റെ ബയോപിക്കാണ് അമരന്‍ സിനിമ. 

മുകുന്ദിന്റെ ഭാര്യ ഇന്ദുവിനും മാതാപിതാക്കള്‍ക്കും താന്‍ സിനിമ ചെയ്യുന്നതിനു മുമ്പ് തന്നോട് ചില അഭ്യര്‍ത്ഥനകള്‍ നടത്തിയിരുന്നുവെന്ന് രാജ്കുമാര്‍ പറഞ്ഞു. ''ഇന്ദുവിനു ഒരേയൊരു അപേക്ഷയേ ഉണ്ടായിരുന്നുള്ളൂ. മുകുന്ദ് ഒരു തമിഴനായതിനാല്‍ ശക്തമായ തമിഴ് വേരുകളുള്ള ഒരാളെ ഞാന്‍ കാസ്റ്റ് ചെയ്യണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. അങ്ങനെ ഞാന്‍ ശിവകാര്‍ത്തികേയനില്‍ കണ്ടെത്തി. സിനിമയ്ക്ക് ഒരു തമിഴ് ഐഡന്റിറ്റി വേണമെന്ന് ഇന്ദു ആഗ്രഹിച്ചു'.

ഒരു സംവിധായകന്‍ എന്ന നിലയില്‍ മുകുന്ദിന്റെ ജാതി പരാമര്‍ശിക്കാന്‍ തനിക്ക് ഒരിക്കലും സാധിക്കില്ലെന്ന് രാജ്കുമാര്‍ പറഞ്ഞു. അന്തരിച്ച മേജറുടെ കുടുംബം ഒരിക്കലും തന്നോട് ജാതി ചോദിച്ചിട്ടില്ലെന്നും അവരോട് അവരുടെ ജാതി ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അശോക ചക്ര പുരസ്‌കാര ജേതാവിന് നല്‍കിയ ആദരവാണ് ചിത്രം എന്നും രാജ്കുമാര്‍ പറഞ്ഞു. 

 




കൂടുതല്‍വാര്‍ത്തകള്‍.