പാലക്കാട്ടെ ട്രോളി വിവാദം കത്തി നില്‍ക്കുന്നതിനിടയില്‍ ഫേസ്ബുക്കില്‍ പോസ്റ്റുമായി നടന്‍ ഗിന്നസ് പക്രു. നൈസ് ഡേ എന്ന കാപ്ഷ?നെഴുതിയ പോസ്റ്റിനൊപ്പം ട്രോളി ബാഗുമായി നില്‍ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പോസ്റ്റ് ചെയ്തത്. ഇതിന് താഴെ കെപിഎം ഹോട്ടലില്‍ അല്ലല്ലോ എന്ന കമന്റുമായി രാഹൂല്‍ മാങ്കൂട്ടത്തിലുമെത്തിയതോടെ വൈറലായിരിക്കുകയാണ് പോസ്റ്റ്.