CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 44 Minutes 27 Seconds Ago
Breaking Now

ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് അയര്‍ലണ്ടില്‍

അയര്‍ലണ്ടിലെ കേരള വോളിബോള്‍ ക്ലബ്ബിന്റെ (KVC Ireland) 15 - ആം വാര്‍ഷികത്തോടനുബന്ധിച്ച് ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9 ശനിയാഴ്ച Gormanston Sports Complex -ലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തപ്പെടുന്നു. 

അന്നേ ദിവസം രാവിലെ 10 മണിക്ക് ഡെപ്യൂട്ടി ഇന്ത്യന്‍ അംബാസിഡര്‍ ഭദ്രദീപം കൊളുത്തി ടൂര്‍ണമെന്റ്  ഉത്ഘാടനം ചെയ്യും. തുടര്‍ന്ന് യു.കെ യിലെ പ്രമുഖ ടീമുകളായ കാര്‍ഡിഫ് , ബെര്‍മിങ്ങാം , ലിവര്‍പൂള്‍, Taste  of Wirral  , അയര്‍ലണ്ടിലെ പ്രമുഖ ടീമുകളായ KVC ഡബ്ലിന്‍, നാവന്‍ റോയല്‍സ്, KVC കോര്‍ക്ക് , AVC ആഡംസ്ടൗണ്‍  എന്നിവര്‍ അണിനിരക്കുന്ന വാശിയേറിയ മത്സരങ്ങള്‍ അരങ്ങേറും. 

മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി ട്രോഫിയും  1501 യൂറോയും Xpress Health - ഉം Ed-Hoc ഉം ചേര്‍ന്ന് നല്കുന്നു. രണ്ടാം സ്ഥാനക്കാര്‍ക്ക് 801 യൂറോയും ട്രോഫിയും G&V കാറ്ററിംഗ് സ്‌പോണ്‍സര്‍ ചെയ്യുന്നു. മൂന്നാം  സ്ഥാനക്കാര്‍ക്ക് 351 യൂറോയും ട്രോഫിയും Le Divano നല്‍കുന്നു. കൂടാതെ Bluechip Tiles ബെസ്റ്റ് അറ്റാക്കര്‍ക്കും , ബെസ്റ്റ് സെറ്റര്‍ക്ക് Hollilander Agency -യും  , ബെസ്റ്റ് ബ്ലോക്കര്‍ക്ക് VSL Blinds ഉം സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും അവാര്‍ഡുകളും നല്കുന്നു. 

ആവേശകരമായ ഈ വോളിബോള്‍ മത്സരങ്ങള്‍ കണ്ടാസ്വദിക്കാന്‍ അയര്‍ലണ്ടിലെ എല്ലാ വോളീബോള്‍ പ്രേമികളെയും ക്ഷണിക്കുന്നതായി സംഘാടകര്‍  അറിയിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.