മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് വിന്ദുജ മേനോന്‍. ഇന്നും വിന്ദുജയെ ഓര്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്നത് ചേട്ടച്ഛനും കുഞ്ഞനിയത്തിയുമാണ്. ആ കഥാപാത്ര ഇപ്പോഴും പ്രേക്ഷക മനസില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. എന്നാല്‍ പവിത്രം ഇറങ്ങിയപ്പോള്‍ മറ്റു പുതുമുഖ നായികമാര്‍ക്കു ലഭിക്കുന്നതു പോലൊരു അംഗീകാരമല്ല തനിക്ക് കിട്ടിയതെന്ന് വിന്ദുജ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിന്ദുജ ഇക്കാര്യം പറഞ്ഞത്.
മൂന്നു ദശാബ്ദക്കാലത്തോളം പ്രേക്ഷകരുടെ സ്നേഹവാത്സല്യങ്ങളും ബഹുമാനവും നേടിത്തന്ന കഥാപാത്രമാണു പവിത്രത്തിലെ മീനാക്ഷി. സിനിമ ഇറങ്ങിയപ്പോള്‍ മറ്റു പുതുമുഖ നായികമാര്‍ക്കു ലഭിക്കുന്നതു പോലൊരു അംഗീകാരമല്ല കിട്ടിയത്. മറിച്ച് എല്ലാവരും കുത്തുവാക്കുകളും ശാപവാക്കുകളും പറഞ്ഞു കുറ്റപ്പെടുത്തി.
കത്തുകളിലൂടെയായിരുന്നു കുറ്റപ്പെടുത്തല്‍. ഇത്രയും നല്ല ചേട്ടച്ഛനോടു കുഞ്ഞുപെങ്ങള്‍ ഇങ്ങനെ ചെയ്യാമോ എന്നൊക്കെ... 'എന്നാലും രാജീവേട്ടാ ഈ ചതിയെന്നോട് വേണമായിരുന്നോ എന്നു ഞാന്‍ പരാതി പറഞ്ഞു. അതു നിന്റെ കഴിവായി മനസ്സിലാക്കൂ..' എന്നദ്ദേഹം മറുപടി തന്നു.
അത്രമേല്‍ ആളുകളുടെ മനസ്സിനെ മുറിപ്പെടുത്തിയതു കൊണ്ടാകാം ആ കഥാപാത്രത്തെ ഇന്നും മറക്കാതെ ആളുകള്‍ ഓര്‍മയില്‍ സൂക്ഷിക്കുന്നത്- വിന്ദുജ പറഞ്ഞു.