ആലപ്പുഴയില്‍ മുങ്ങിയും പൊങ്ങിയും ഉറക്കംക്കെടുത്തി മോഷണ സംഘം. ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും സ്വര്‍ണ്ണ മാല മോഷ്ടിച്ചു. ആദ്യം മോഷണം നടന്ന മണ്ണഞ്ചേരിയില്‍ നിന്ന് 11 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള പുന്നപ്രയിലാണ് അടുത്ത മോഷണം. മോഷണ രീതികളിലെ സമാനതകളില്‍ നിന്ന് കുറുവാ സംഘം ആണെന്നാണ് പൊലീസിന്റെ നിഗമനം. കുറുവാ സംഘത്തിനായി പോലീസിന്റെ ശക്തമായ അന്വേഷണം നടക്കുന്നിതിടയിലാണ് വീണ്ടും മോഷണം.
ഇന്നലെ രാത്രി 12.30ഓടെയാണ് മോഷണം. പറവൂര്‍ തൂക്കുകുളം കിഴക്ക് മനോഹരന്റെ വീടിന്റെ അടുക്കളവാതില്‍കുത്തിത്തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന മകള്‍ നീതുവിന്റെ കഴുത്തില്‍ക്കിടന്ന ഒന്നരപവന്റെ സ്വര്‍ണ്ണമാലയും 9 മാസം പ്രായമുള്ള കുഞ്ഞിന്റെ അരപവന്റെ മാലയുമാണ് അപഹരിച്ചത്.
അടുക്കളവാതിലിന്റെ കൊളുത്ത് പൊളിച്ചാണ് കള്ളന്‍ അകത്തുകയറിയത്. ഉള്‍പ്രദേശമാണിത്. പാന്റ് മടക്കിവച്ച് ഷര്‍ട്ടിടാതെ മുഖം മറച്ച ഒരാളാണ് മോഷണം നടത്തിയത്. മുറിക്കകത്തെ വെളിച്ചത്തില്‍ കണ്ടുവെന്നും കുഞ്ഞുള്ളതുകൊണ്ട് രാത്രി ലൈറ്റിട്ടാണ് കിടക്കുന്നതെന്നും മാല നഷ്ടപ്പെട്ട നീതു പോലീസിനു നല്‍കിയത്. കുറുവാ സംഘത്തിന്റെതെന്ന് സംശയിക്കുന്ന പത്തോളം മോഷണങ്ങളാണ് ജില്ലയില്‍ അടുത്തിടെ ഉണ്ടായത്.
കോമളപുരത്തും മണ്ണഞ്ചേരിയിലും ചേര്‍ത്തലയിലും കായംകുളത്തുമാണ് കുറുവാ സംഘത്തിന്റെ സാന്നിധ്യം തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. അടുക്കള വാതില്‍ പൊളിച്ച് അകത്തു കടക്കല്‍, വസ്ത്രധാ രണം, സ്ത്രീകളുടെ മാത്രം മാല പൊട്ടിക്കല്‍ തുടങ്ങിയ മോഷണ രീതികളില്‍ നിന്നാണ് കുറുവാ സംഘം എന്ന് പോലീസ് സംശയിക്കുന്നത്.