CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 57 Minutes 42 Seconds Ago
Breaking Now

അല്ലു അര്‍ജുന് ആശ്വാസം; പുഷ്പ ടു റിലീസിനിടെ സ്ത്രീ മരിച്ച കേസില്‍ ജാമ്യം

പുഷ്പ ടു റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട സ്ത്രീ മരിച്ച കേസില്‍ നടന്‍ അല്ലു അര്‍ജുന് ജാമ്യം. 50,000 രൂപയും രണ്ട് ആള്‍ ജാമ്യവും എന്ന വ്യവസ്ഥയില്‍ നാംബള്ളി മജിസ്ട്രേറ്റ് കോടതിയാണ് താരത്തിന് ജാമ്യം നല്‍കിയത്. അല്ലു അര്‍ജുന്‍ അറസ്റ്റിലായതിന് പിന്നാലെ നാമ്പള്ളി കോടതി താരത്തെ റിമാന്‍ഡ് ചെയ്തിരുന്നു.

തുടര്‍ന്ന് അന്നേ ദിവസം വൈകുന്നേരത്തോടെ തെലങ്കാന ഹൈക്കോടതി ജനുവരി ആദ്യ ആഴ്ച വരെ താരത്തിന് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. കാലാവധി കഴിഞ്ഞതിന് പിന്നാലെയാണ് താരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിച്ചത്. എല്ലാ ഞായറാഴ്ചയും ഒരു മണിക്ക് ഉള്ളില്‍ ചിക്കട്പള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ജാമ്യ വ്യവസ്ഥ നിര്‍ദ്ദേശിക്കുന്നു.

ഡിസംബര്‍ 4ന് ആയിരുന്നു സംഭവം നടന്നത്. ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലായിരുന്നു സംഭവം നടന്നത്. ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശി രേവതി ആണ് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പം പ്രീമിയര്‍ ഷോ കാണാന്‍ എത്തിയ രേവതി തിക്കിലും തിരക്കിലും പെട്ട് തീയേറ്ററില്‍ ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.