CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 8 Seconds Ago
Breaking Now

തൃഷയുടെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസിലാകും, അനുഭവിച്ചവര്‍ക്കേ ആ വേദന അറിയൂ: ടൊവിനോ

ടൊവിനോ തോമസും തൃഷയും ഒന്നിച്ചെത്തിയ 'ഐഡന്റിറ്റി' തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. എന്നാല്‍ സിനിമയുടെ പ്രൊമോഷന് ടൊവിനോയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം തൃഷ മാത്രം പങ്കെടുത്തിരുന്നില്ല. അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ടൊവിനോ ഇപ്പോള്‍. വളര്‍ത്തുനായ ആയ സോറോ മരിച്ചതിനാലാണ് തൃഷ വിട്ടുനിന്നത് എന്നാണ് ടൊവിനോ പറയുന്നത്.

പ്രൊമോഷന്‍ പരിപാടി പ്ലാന്‍ ചെയ്യുന്ന സമയത്ത് തൃഷയ്ക്ക് ഒരു സ്വകാര്യ നഷ്ടം സംഭവിച്ചു. അവര്‍ വളരെ സ്‌നേഹത്തോടെ എടുത്തു വളര്‍ത്തിയ വര്‍ഷങ്ങളായി കൂടെയുള്ള വളര്‍ത്തുനായ മരണപ്പെട്ടു. ആ വിഷമത്തില്‍ താന്‍ സിനിമകളുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്നെല്ലാം ചെറിയ ഇടവേള എടുക്കുകയാണെന്ന് തൃഷ ഔദ്യോഗികമായി അറിയിച്ചിട്ടുള്ള കാര്യമാണ്.

ഒരു പെറ്റ് ലൗവര്‍ എന്ന നിലയില്‍ എനിക്ക് അത് തീര്‍ച്ചയായും മനസിലാക്കാനാകും. അങ്ങനെ ഒരു വേദന അത് അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ. വര്‍ഷങ്ങളോളം സ്‌നേഹിച്ച വളര്‍ത്തുനായ ഇല്ലാതാവുമ്പോഴുള്ള വിഷമം വലുതാണ്. അത് മനസിലാക്കാതെ ഈ സിനിമയുടെ പ്രൊമോഷന് വന്നേ പറ്റൂ എന്ന് നിര്‍ബന്ധിക്കാന്‍ എനിക്ക് പറ്റില്ല എന്നാണ് ടൊവിനോ പറയുന്നത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.