ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ സിനിമയിലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടിയാണ് വിന്‍സി അലോഷ്യസ്. 77-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയ പായല്‍ കപാഡിയ ചിത്രം 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന സിനിമയിലേക്ക് വന്ന അവസരം തട്ടിത്തെറിപ്പിച്ച കാര്യം ഇപ്പോള്‍ തുറന്നുപറയുകയാണ് താരം.
ക്ഷണം കിട്ടിയിട്ടും തന്റെ അഹങ്കാരം കാരണം ആ സിനിമ വേണ്ടെന്ന് വച്ചുവെന്നാണ് വിന്‍സി വെളിപ്പെടുത്തിയിരിക്കുന്നത്. പ്രാര്‍ത്ഥനയും നന്മയും ചെയ്തിരുന്ന സമയത്ത് തനിക്ക് ലഭിക്കേണ്ടത് ലഭിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഉയര്‍ച്ചയില്‍ നിന്ന് താഴേക്ക് എത്തി നില്‍ക്കുകയാണെന്നും വിന്‍സി പറഞ്ഞു.
നായിക നായകന്‍' എന്ന റിയാലിറ്റി ഷോ വഴിയായിരുന്നു എന്റെ കടന്നുവരവ്. ആ സമയത്ത് ഞാന്‍ വിചാരിച്ചിരുന്നു എനിക്ക് ഭയങ്കര അനുഗ്രഹം ലഭിച്ചിട്ടുണ്ടെന്ന്. കാരണം ആ സമയത്ത് നല്ല രീതിയിലുള്ള പ്രാര്‍ത്ഥനയുണ്ട്, നല്ല രീതിയില്‍ ആരെയും ബുദ്ധിമുട്ടിക്കാതെയും ആരെയും വെറുപ്പിക്കാതെയുമാണ് നടന്നിരുന്നത്. വലിയ അഹങ്കാരം ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഓരോ വഴികള്‍ തുറന്നുവന്നു. നായിക നായകന്‍ കഴിഞ്ഞ് സിനിമകള്‍ വരാന്‍ തുടങ്ങി. കനകം കാമിനി കലഹം, വികൃതി, ഭീമന്റെ വഴി, ജനഗണമന അങ്ങനെ നല്ല നല്ല സിനിമകളുടെ ഭാഗമായി. പിന്നീട് രേഖ വന്നു. ഈ സിനിമയിലൂടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കിട്ടുന്നത്- വിന്‍സി പറയുന്നു.
ഈ വളര്‍ച്ചയ്ക്കിടയില്‍ എന്നില്‍ ചില കാര്യങ്ങള്‍ സംഭവിച്ചു. ഓരോ സിനിമയും വിജയിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് അഹങ്കാരം കൂടി. ഞാന്‍ അഹങ്കരിച്ചു തുടങ്ങിയപ്പോള്‍ എന്റെ പ്രാര്‍ത്ഥന കുറഞ്ഞു. അതിനു ശേഷം ഇറങ്ങിയ സിനിമകള്‍ എല്ലാം പരാജയമായിരുന്നു. പിന്നെ ഒന്നും നല്ലതായി എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടില്ല. ഞാന്‍ ഒരു ഏറ്റുപറച്ചില്‍ ആയി ഒരു കാര്യം പറയാം. എനിക്ക് അഹങ്കാരം കയറിയ സമയത്താണ് ഒരു സിനിമ എനിക്ക് വരുന്നത്. ആ ഓഫര്‍ വന്നപ്പോള്‍ ഇത് എനിക്ക് പറ്റിയ സിനിമയല്ല എന്നുപറഞ്ഞ് ഒഴിവാക്കി വിട്ടു. അത് ഇന്ന് കാന്‍സില്‍ എത്തി നില്‍ക്കുന്ന ഒരു സിനിമയാണ്, 'ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്'- വിന്‍സി കൂട്ടിച്ചേര്‍ത്തു.
കനി കുസൃതി, ദിവ്യ പ്രഭ ഒക്കെ അഭിനയിച്ച സിനിമയാണ്. എന്റെ അഹങ്കാരത്തിന്റെ പേരില്‍ ഞാന്‍ ഒഴിവാക്കിയ സിനിമ. വാളെടുത്തവന്‍ വാളാല്‍ എന്ന് പറയുന്നതുപോലെ ഒരു അവസ്ഥയാണ് എന്റെ ജീവിതത്തില്‍ സംഭവിച്ചത്. നമ്മള്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നത് എത്തിച്ചേരണം, എങ്കില്‍ മനസ്സില്‍ നന്മയും വിശ്വാസവും വേണം. പ്രാര്‍ത്ഥനയുള്ള സമയത്ത്, മനസ്സില്‍ നന്മയുള്ള സമയത്ത് എത്തേണ്ടിടത്ത് ഞാന്‍ എത്തിയിരുന്നു. ഇതെല്ലാം മാറി നിന്ന സമയത്ത് ജീവിതത്തില്‍ ഒരു സ്ഥലത്തും ഞാന്‍ എത്തിയിട്ടില്ല,താരം പറഞ്ഞു.