കാലാവധി തീരാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതോടെ പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുകയാണ് കാനഡ. ലിബറല്‍ പാര്‍ട്ടിക്കാണ് മേധാവിത്തം എന്നത് കൊണ്ട് ഇവരുടെ തീരുമാനം വരും വരെ കാത്തിരിക്കുകയാണ് രാജ്യത്തെ ഭരണസംവിധാനങ്ങള്‍. ട്രൂഡോയുടെ പിന്‍ഗാമികളായി പാര്‍ട്ടി പരിഗണിക്കുന്നവരില്‍ പ്രമുഖയാണ് ഇന്ത്യന്‍ വംശജയായ അനിത ആനന്ദ്.
57കാരിയായ അനിത കാനഡയിലെ ഗതാഗത-ആഭ്യന്തര വ്യാപാര മന്ത്രിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇവര്‍ നിരവധി ചുമതലകള്‍ കൈകാര്യം ചെയ്തിരുന്നു. പബ്ലിക് സര്‍വീസസ് ആന്റ് പ്രൊക്യുര്‍മെന്റ്, നാഷണല്‍ ഡിഫന്‍സ് വകുപ്പുകളുടെ മന്ത്രിയായും ട്രഷറി ബോര്‍ഡ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.
തമിഴ്‌നാട്-പഞ്ചാബ് പശ്ചാത്തലത്തില്‍ നിന്ന് കാനഡയിലേക്ക് കുടിയേറിയ ഡോക്ടര്‍ ദമ്പതികളായ സരോജ ഡി റാമിന്റെയും എസ്വി ആനന്ദിന്റെയും മകളാണ്. നോവ സ്‌കോടിയയിലെ കെന്റ്വില്ലെയിലാണ് ഇവര്‍ ജനിച്ചത്. ഗിത, സോണിയ എന്നിവര്‍ സഹോദരങ്ങളാണ്. 1985 ല്‍ ഒന്‍ടാറിയോയിലേക്ക് താമസം മാറിയ അനിത ക്വീന്‍സ് സര്‍വകലാശാല,ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല , ഡല്‍ഹൗസി സര്‍വകലാശാല, ടൊറന്റോ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം നേടി.
കാനഡയെ നയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്ന അനിതയാണ് കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തേക്കുള്ള വാക്‌സീന്‍, രോഗപരിശോധന തുടങ്ങിയ കാര്യങ്ങളുടെ അവസാന വാക്കായിരുന്നത്.2021 ല്‍ പ്രതിരോധ മന്ത്രിയായ അവര്‍ കനേഡിയല്‍ സായുധ സേനയിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തു. റഷ്യ യുദ്ധത്തില്‍ യുക്രൈനൊപ്പം നിലപാട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.