CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 37 Minutes 48 Seconds Ago
Breaking Now

മെസ്സിക്ക് യുഎസിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം'; പ്രഖ്യാപിച്ച് ജോ ബൈഡന്‍

സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ബൈഡന്റെ തീരുമാനം.

അമേരിക്കയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡത്തിന് 19 പേര്‍ അര്‍ഹരായി. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബഹുമതി പ്രഖ്യാപിച്ചത്. ഫുട്‌ബോള്‍ താരം ലയണല്‍ മെസി, അമേരിക്കന്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍, ഗായികയും ആക്ടിവിസ്റ്റുമായ ബോണോ, അഭിനേതാക്കളായ മൈക്കല്‍ ജെ ഫോക്സ്, ഡെന്‍സല്‍ വാഷിംഗ്ടണ്‍ എന്നിവരും പുരസ്‌കാര ജേതാക്കളില്‍ ഉള്‍പ്പെടുന്നു.

സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ബൈഡന്റെ തീരുമാനം. രാജ്യത്തിന്റെ അഭിവൃദ്ധി, മൂല്യങ്ങള്‍ അല്ലെങ്കില്‍ സുരക്ഷ, ലോക സമാധാനം എന്നീ മേഖലയില്‍ കാര്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വിനോദം, കായികം, രാഷ്ട്രീയം, നയതന്ത്രജ്ഞര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിയ പ്രതിഭകര്‍ക്കുള്ള ആദരംകൂടിയാണ് ഈ ബഹുമതി. മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് പതിറ്റാണ്ടുകളായുള്ള പൊതുസേവനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പരസ്യമായി വിമര്‍ശിച്ച നിക്ഷേപകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജോര്‍ജ് സോറോസിനും അവാര്‍ഡ് ലഭിക്കും. വേള്‍ഡ് സെന്‍ട്രല്‍ കിച്ചന്‍ എന്‍ജിഒയുടെ സ്ഥാപകനായ ഷെഫ് ജോസ് ആന്‍ഡ്രസ്, പൗരാവകാശ പ്രവര്‍ത്തകയായ ഫാനി ലൂ ഹാമര്‍, എയ്ഡ്സിനും ദാരിദ്ര്യത്തിനും എതിരെ പോരാടിയ മൈക്കല്‍ ജെ ഫോക്‌സ് ഉള്‍പ്പെടെയുള്ളവരും പുരസ്‌കാരം ലഭിച്ചവരുടെ പട്ടികയിലുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.