2023ല്‍ നടന്ന അതിദാരുണമായ ഒരു കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കേസിലെ പ്രതിയായ ഒരു പോളിഷ് യുവാവാണ് വെളിപ്പെടുത്തല്‍ നടത്തിയത്. 18കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണ് പോളിഷ് കാരനായ പ്രതി മാറ്റിയൂസ് ഹെപ്പ എന്നയാളുടെ വെളിപ്പെടുത്തല്‍.
വിക്ടോറിയ കോസിയേല്‍സ്ക എന്ന പെണ്‍കുട്ടിയാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്. ബസില്‍ വച്ച് കണ്ടുമുട്ടിയ 18കാരിയുടെ വിധി നിര്‍ണയിച്ചത് ഒരു നാണയം കൊണ്ടുള്ള ടോസ് ആണെന്നാണ് 20കാരനായ പ്രതി പറഞ്ഞത്. 2023 ഓ?ഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോളിഷ് നഗരമായ കറ്റോവിസില്‍ ഒരു പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഒരു കാര്‍ റിപ്പയര്‍ ഷോപ്പിലെ ജോലിക്കാരനായ പ്രതി സമീപിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി പ്രതി തന്റെ ഫ്ലാറ്റിലേയ്ക്ക് പോയി.
ഫ്ലാറ്റില്‍ എത്തി അല്‍പ്പ സമയത്തിന് ശേഷം ഉറങ്ങിപ്പോയ പെണ്‍കുട്ടിയെ പ്രതി ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി പ്രതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് പ്രാദേശിക വെബ്സൈറ്റായ എസ്ക റിപ്പോര്‍ട്ട് ചെയ്തു. ടോസ് ചെയ്തപ്പോള്‍ ഹെഡ് വീണാല്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്നും ടെയില്‍ വീണാല്‍ പെണ്‍കുട്ടി ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തിയതായി 'ദി ഡൈസ് മാന്‍' എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നു.
മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്. ആരെയെങ്കിലും കൊല്ലുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും ഇരയെ അന്വേഷിച്ച് നഗരത്തില്‍ ചുറ്റിനടന്ന് സമയം ചിലവഴിച്ചിരുന്നുവെന്നും പ്രതി ഗ്ലിവൈസിലെ കോടതിയില്‍ പറഞ്ഞു. ചിലപ്പോള്‍ ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ താന്‍ ഒരു നാണയം ഉപയോഗിക്കാറുണ്ട്. എന്തുകൊണ്ടാണ് താന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് അറിയില്ലെന്നും പ്രതി കൂട്ടിച്ചേര്‍ത്തു.