ബര്‍മിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് നോയമ്പിനോടനുബന്ധിച്ച് ഫെബ്രുവരി ഒന്‍പതാം തീയതി രാത്രി ഒന്‍പത് മണി മുതല്‍ ഫെബ്രുവരി പതിമൂന്നാം തീയതി എട്ട് മണി വരെ അഖണ്ഡ ബൈബിള്‍ പാരായണം നടത്തുന്നു . രൂപതയുടെ പന്ത്രണ്ട് റീജിയനുകളില്‍ നിന്നുമുള്ള ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സൂം പ്ലാറ്റ്ഫോമില്‍ കൂടി ഈ അഖണ്ഡ വിശുദ്ധ ഗ്രന്ഥ പാരായണത്തില്‍ പങ്ക് ചേരും , രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടന, സമാപന കര്‍മ്മങ്ങള്‍ നിര്‍വഹിക്കുമെന്ന് വിമന്‍സ് ഫോറം കമ്മീഷന്‍ ചെയര്‍മാന്‍ റെവ ഫാ ജോസ് അഞ്ചാനിക്കല്‍ ഡയറക്ടര്‍ റെവ സി ഡോ ജീന്‍ മാത്യു എസ് എച്ച് പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍ , സെക്രട്ടറി അല്‍ഫോന്‍സ കുര്യന്‍ എന്നിവര്‍ അറിയിച്ചു
ഷൈമോന്‍ തോട്ടുങ്കല്‍