CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 34 Minutes 46 Seconds Ago
Breaking Now

സ്‌കോട്‌ലാന്‍ഡ് അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ മുതല്‍. റവ.ഫാ.സാജു ഇലഞ്ഞിയില്‍ നയിക്കും

പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയിലെ പ്രമുഖ വചന പ്രഘോഷകനും ആത്മീയശുശ്രൂഷകനുമായ റവ.ഫാ.സാജു ഇലഞ്ഞിയില്‍ (AFCM അട്ടപ്പാടി) നയിക്കുന്ന യൂറോപ്പിലെ സ്‌കോട്ട്‌ലന്‍ഡ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 11, 12 ചൊവ്വ,ബുധന്‍ ദിവസങ്ങളില്‍ നടക്കും.യേശുനാമത്തില്‍ പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ ജീവിത നവീകരണവും മാനസാന്തരവും സാധ്യമാക്കിക്കൊണ്ട് ആയിരങ്ങളെ ക്രിസ്തുവിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്‌നി ശുശ്രൂഷകള്‍ക്ക് അഭിഷേകാഗ്‌നി യുകെ ടീം നേതൃത്വം നല്‍കും. വൈകിട്ട് 5 മുതല്‍ രാത്രി 9വരെ നടക്കുന്ന കണ്‍വെന്‍ഷനിലേക്ക് AFCM മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു. അഡ്രസ്സ് ST.JOSEPH PRESBYTERY RAEBURN CRESCENT WHITEBURN, BATHGATE EH47 8HQ കൂടുതല്‍ വിവരങ്ങള്‍ക്ക് 07828015729.




കൂടുതല്‍വാര്‍ത്തകള്‍.