CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 22 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ വലിയ നോമ്പിനൊരുക്കമായി ഗ്രാന്‍ഡ്മിഷന്‍ 2025 ( നോമ്പുകാല ധ്യാനം )

ബിര്‍മിംഗ് ഹാം .  തപസിന്റെയും ആത്മ വിശുദ്ധീകരണത്തിന്റെയും നാളുകളായ വലിയ നോമ്പിനോടനുബന്ധിച്ചു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ ഇടവകകളിലും ,മിഷന്‍,പ്രൊപ്പോസഡ് മിഷന്‍  കേന്ദ്രങ്ങളിലും നോമ്പ് കാല ധ്യാനങ്ങള്‍ നടത്തുന്നു .രൂപതയുടെ രൂപീകരണത്തിനുശേഷം എല്ലാ നോമ്പുകാലത്തും നടത്തുന്ന ഗ്രാന്‍ഡ് മിഷന്‍  ധ്യാനങ്ങളുടെ ഭാഗമായി ഈവര്‍ഷം നടത്തുന്ന ഗ്രാന്‍ഡ് മിഷന്‍  2025ല്‍   ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനുഗ്രഹീതരായ  23     വചന പ്രഘോഷകര്‍ നേതൃത്വം നല്‍കുന്ന ധ്യാനങ്ങള്‍ ആണ്  ഫെബ്രുവരി മാസം 28 മുതല്‍ ഏപ്രില്‍ മാസം 13 വരെ  ക്രമീകരിച്ചിരിക്കുന്നത് . ധ്യാന ശുശ്രൂഷകള്‍ക്ക് ഒരുക്കമായി    എല്ലാ ഇടവക , മിഷന്‍ , പ്രൊപ്പോസഡ് മിഷന്‍ കേന്ദ്രങ്ങളിലും പ്രത്യേക  [പ്രാര്‍ത്ഥനകളും നടന്നു വരുന്നു , രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍  സാദ്ധ്യമായ  എല്ലാ മിഷനുകളിലും ധ്യാന  സമയത്ത്  എത്തിച്ചേരുകയും സന്ദേശം നല്‍കുകയും ചെയ്യും , ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഭാഗമായ 109  കേന്ദ്രങ്ങളില്‍ നടക്കുന്ന ഈ നോമ്പുകാല വിശുദ്ധീകരണ ധ്യാനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി രൂപതാ  ഇവാഞ്ചലൈസേഷന്‍  ടീം അറിയിച്ചു .  വിവിധ ഇടവക , മിഷന്‍ , പ്രൊപ്പോസഡ്  മിഷന്‍ കേന്ദ്രങ്ങളില്‍   നടക്കുന്ന ധ്യാനങ്ങളുടെ  സമയക്രമവും , സ്ഥലങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു .ഈ നോമ്പുകാല വിശുദ്ധീകരണ ധ്യാനത്തില്‍ പങ്കെടുക്കുവാനും ആത്മ വിശുദ്ധീകരണം പ്രാപിക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും രൂപത ഇവാഞ്ചലൈസേഷന്‍ ടീം അറിയിച്ചു .

 

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.