CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 51 Minutes 21 Seconds Ago
Breaking Now

ധനുഷ് ചിത്രത്തില്‍ അജിത്ത് നായകനാകും

ധനുഷ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. 'ഇഡ്ലി കടൈ' എന്ന ചിത്രത്തിന് ശേഷം ധനുഷിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം താരത്തിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ പിക്‌ചേഴ്‌സ് തന്നെയാണ് നിര്‍മ്മിക്കുന്നത്. അനിരുദ്ധ് ആകും ചിത്രത്തിന് സംഗീതം ഒരുക്കുക എന്നുള്ള റിപ്പോര്‍ട്ടുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

അതേസമയം, ഇഡ്ലി കടൈയുടെ റിലീസ് നീട്ടി വച്ചിരിക്കുകയാണ്. നേരത്തെ ഫെബ്രുവരി 6ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. അജിത്ത് നായകനായ 'ഗുഡ് ബാഡ് അഗ്ലി'യുമായി ക്ലാഷ് ഉണ്ടാവാതിരിക്കാന്‍ ചിത്രം മാറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍ ഗുഡ് ബാഡ് അഗ്ലി തിയേറ്ററില്‍ ഫ്ളോപ്പ് ആയിരുന്നു.

ഏപ്രില്‍ 10ന് വീണ്ടും റിലീസ് തിയതി പ്രഖ്യാപിച്ചെങ്കിലും ചിത്രം വീണ്ടും നീട്ടി വച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'നിലാവുക്ക് എന്‍മേല്‍ എന്നടി കോപം' തിയേറ്ററില്‍ വന്‍ പരാജയമായി മാറിയതിനാലാണ് റിലീസ് നീട്ടിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. നടന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മൂന്നാമത്തെ ചിത്രമാണ് നിലാവുക്ക് എന്‍മേല്‍ എന്നടി കോപം.

15 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം തിയേറ്ററില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. വെറും 7.6 കോടി രൂപ മാത്രമാണ് സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ നിന്നും നേടാന്‍ സാധിച്ചിട്ടുള്ളു. ഇതോടെയാണ് പിന്നാലെ റിലീസ് ചെയ്യാനിരുന്ന ഇഡ്‌ലി കടൈയുടെ റിലീസ് നീട്ടി വച്ചിരിക്കുന്നത് എന്നാണ് വിവരങ്ങള്‍. ഇനി ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലാകും ചിത്രം റിലീസ് ചെയ്യുക എന്നാണ് വിവരം.

 




കൂടുതല്‍വാര്‍ത്തകള്‍.