സിനിമാമേഖലയില്‍ ചരിത്രപരമായ തീരുമാനമെടുത്ത് നടി സാമന്തയുടെ പ്രൊഡക്ഷന്‍ ഹൗസ്. സിനിമയില്‍ എത്തി 15 വര്‍ഷം പൂര്‍ത്തിയാക്കിയ സാമന്ത നിര്‍മാതാവ്, സംരംഭക, പോഡ്കാസ്റ്റ് ഹോസ്റ്റ്, ഫിറ്റ്‌നസ് താരം എന്നി മേഖലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ
ലിംഗഭേദമില്ലാതെ തുല്യമായ പ്രതിഫലം അഭിനേതാക്കള്‍ക്കും അണിയപ്രവര്‍ത്തകര്‍ക്കും നല്‍കാനുള്ള തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് സാമന്ത. താരത്തിന്റെ പ്രൊഡക്ഷന്‍ ഹൗസില്‍ നിന്നിറങ്ങുന്ന ആദ്യ ചിത്രത്തിലാവും ഈ തീരുമാനം നടപ്പിലാക്കുക.
2023ല്‍ സാമന്ത ആരംഭിച്ച ട്രലാല മൂവിങ് പിക്ച്ചേഴ്സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധായിക നന്ദിനി റെഡ്ഡിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാമന്തയോടൊപ്പം മറ്റു രണ്ട് ഹിറ്റ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നന്ദിനി ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായുള്ള സംഭാഷണത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ട്രലാല മൂവിങ് പിക്ചേര്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന 'ബന്‍ഗാരം' എന്ന് പേരിട്ടിരിക്കുന്ന ആദ്യ ചിത്രത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും തുല്യവേതനം നല്‍കുമെന്ന് സാമന്ത അറിയിച്ചിരുന്നു', നന്ദിനി റെഡ്ഡി പറഞ്ഞു.