CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 30 Minutes 10 Seconds Ago
Breaking Now

ഇന്നല്ലെങ്കില്‍ നാളെ ലോകമറിയും, ബാധ്യതകള്‍ തീര്‍ക്കാനുള്ള എന്റെ നെട്ടോട്ടം തുടരുകയാണ്: സുബീഷ് സുധി

തിരക്കഥാകൃത്ത് നിസാം റാവുത്തറിന്റെ ചരമവാര്‍ഷിക ദിനത്തില്‍ നടന്‍ സുബീഷ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. 'ഒരു സര്‍ക്കാര്‍ ഉത്പ്പന്നം' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആയിരുന്നു നിസാം റാവുത്തര്‍. സിനിമ റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ആയിരുന്നു തിരക്കഥാകൃത്തിന്റെ അകാല വിയോഗം. താനിപ്പോഴും ചിത്രത്തിന്റെ ബാധ്യതകളും പേറി നെട്ടോട്ടമോടുകയാണ് എന്നാണ് സുബീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

'പ്രിയപ്പെട്ട നിസാമിക്ക പോയിട്ട് ഒരു വര്‍ഷമാകുന്നു. നിസാമിക്ക ഒരുപക്ഷേ ഭാഗ്യവാനായിരുന്നു എന്ന് പറയാം. നമ്മള്‍ ഒരുമിച്ചുണ്ടാക്കിയ നല്ലൊരു പടം, ഒരുപാട് നിരൂപക പ്രശംസ കിട്ടിയ പടം കൂടുതലാള്‍ക്കാരിലേക്കെത്തിക്കാന്‍ കഴിയാത്തതിലുള്ള സങ്കടമുണ്ട്. ആ സിനിമയുടെ ബാധ്യതകളും പേറി ഞാനിന്നും നെട്ടോട്ടമോടുകയാണ്. ഒരുപക്ഷേ എന്റെ ജീവിതവും വല്ലാത്തൊരവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്.''

''ഒരു നല്ല സിനിമ നല്ല രീതിയില്‍ സ്വീകരിക്കപ്പെടാത്ത ദുഃഖം എനിക്കുണ്ട്. മലയാള സിനിമയ്ക്കുണ്ടായ പ്രതിസന്ധിയില്‍ അകപ്പെട്ടുപോയ സിനിമ കൂടിയാണിത്. പക്ഷെ ഈ സിനിമ ഇന്നല്ലെങ്കില്‍ നാളെ ലോകമറിയുമെന്ന വിശ്വാസം എനിക്കുണ്ട്. കൂടുതല്‍ എഴുതാന്‍ പറ്റുന്നില്ല. ബാധ്യതകള്‍ തീര്‍ക്കാനുള്ള എന്റെ നെട്ടോട്ടം തുടരുകയാണ്. അത് എവിടെയെങ്കിലും എത്തിച്ചേരുമെന്ന ആത്മവിശ്വാസമുണ്ട്. എന്നത്തേയും പോലെ നിസ്സാമിക്കയെ ഓര്‍ത്തുകൊണ്ട് നിര്‍ത്തുന്നു'' എന്നാണ് സുബീഷ് കുറിച്ചിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.