ഇന്ത്യന്‍ സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി-മഹേഷ് ബാബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'എസ്എസ്എംബി 29 '. 'എസ്എസ്എംബി 29' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം തന്നെ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഒരു ലൊക്കേഷന്‍ വീഡിയോ ചോര്‍ന്നിരിക്കുകയാണ്. നടന്‍ മഹേഷ് ബാബു ഉള്‍പ്പെടുന്ന ഒരു രംഗമാണ് ചോര്‍ന്നിരിക്കുന്നത്. ദൃശ്യങ്ങളില്‍ നടനൊപ്പമുള്ളത് പൃഥ്വിരാജ് ആണെന്നാണ് പുറത്തുവരുന്ന വിവരം. പുറത്തായ ദൃശ്യങ്ങളില്‍ കഥാപാത്രത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളും വ്യക്തമാകുന്നുണ്ട്. ലൊക്കേഷനിലെ ഒരു വാഹനത്തില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ക്യാമറയിലാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്.
രംഗങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ പലരും ആശങ്കകള്‍ പങ്കുവെക്കുന്നുണ്ട്. ഒരു സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ ബഹുമാനിക്കേണ്ടതുണ്ടെന്ന് പലരും സമൂഹ മാധ്യമങ്ങളില്‍ കുറിക്കുന്നു. ഈ വീഡിയോ ലീക്കായത്തിന് പിന്നാലെ രാജമൗലി സെക്യൂരിറ്റി ഏജന്‍സിയെ മാറ്റാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടെതായും റിപ്പോര്‍ട്ടുകളുണ്ട് . നേരത്തെ ചിത്രത്തിന്റെ സെറ്റ് നിര്‍മാണത്തിന്റെ ലൊക്കേഷന്‍ ചിത്രവും ലീക്കായിരുന്നു. അതില്‍ വാരണാസിയിലേതിന് സമാനമായ ക്ഷേത്രങ്ങളുടെ ഘടനകള്‍ ഉള്‍ക്കൊള്ളുന്ന ഒരു വലിയ ഷൂട്ടിംഗ് സെറ്റ് ഹൈദരാബാദില്‍ നിര്‍മ്മിക്കുന്നതായി കാണാന്‍ കഴിയും.
ചിത്രത്തിനായി വമ്പന്‍ തയ്യാറെടുപ്പുകളാണ് രാജമൗലി എടുക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രീ പ്രൊഡക്ഷന്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ചിത്രം 2026 ലായിരിക്കും റിലീസ് ചെയ്യുക. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.