ലണ്ടനില്‍ ഒരു ഗുരുവായൂരപ്പക്ഷേത്രം എന്ന സാക്ഷാത്കാരത്തിന് വേണ്ടി സംയുകതമായി പ്രയത്‌നിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യ വേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് മീനഭരണി മഹോത്സവം സംഘടിപ്പിക്കുന്നു ഈ വരുന്ന മാര്‍ച്ച് 29 ആം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിമുതല്‍ ലണ്ടനിലെ ക്രോയിഡോണില്‍ ഉള്ള വെസ്റ്റ് തോണ്ടാന്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തപ്പെടുന്നത്.അന്നേ ദിവസം ദേവി ഉപാസന, മഹിഷാസുര മര്‍ഥിനി സ്തോത്രാലാപനം , നാമജപം , ദീപാരാധന ,അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ് ജാതി മത ഭേദമന്യേ എല്ലാവര്ക്കും ഈ ചടങ്ങില്‍ പാഞ്ഞെടുക്കാമെന്നു സംഘടകര്‍ അറിയിച്ചു .