ഡെമോക്രാറ്റിക് എതിരാളികളായ കമല ഹാരിസ്, ഹിലരി ക്ലിന്റണ്‍ എന്നിവരുടേയും മറ്റ് നിരവധി മുന്‍ ഉന്നത ഉദ്യോഗസ്ഥരുടേയും സുരക്ഷാ അനുമതികള്‍ റദ്ദാക്കാനുള്ള തീരുമാനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ മുന്‍ഗാമി ജോ ബൈഡന്റെ സുരക്ഷാ അനുമതി റദ്ദാക്കുകയാണെന്ന് ട്രംപ് ഫെബ്രുവരിയില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. ബൈഡന്‍ കുടുംബത്തിലെ 'മറ്റ് ഏതൊരു അംഗത്തിന്റെയും' സുരക്ഷാ അനുമതി റദ്ദാക്കുകയാണെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് അദ്ദേഹം ഈ നടപടി സ്ഥിരീകരിച്ചിട്ടുമുണ്ട്.
ഈ വ്യക്തികള്‍ക്ക് രഹസ്യ വിവരങ്ങള്‍ ലഭ്യമാക്കുന്നത് ദേശീയ താല്‍പ്പര്യത്തിന് ഇനി ഉചിതമല്ലെന്ന് ട്രംപ് വ്യക്തമാക്കി. മുന്‍ യുഎസ് പ്രസിഡന്റുമാരും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണയായി മര്യാദയുടെ ഭാഗമായി അവരുടെ സുരക്ഷാ അനുമതി നിലനിര്‍ത്താറുണ്ട്. മുന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, മുന്‍ റിപ്പബ്ലിക്കന്‍ നിയമസഭാംഗങ്ങളായ ലിസ് ചെനി, ആദം കിന്‍സിംഗര്‍ എന്നിവരും ആദ്യ ട്രംപ് ഭരണകൂടത്തിലെ മുന്‍ റഷ്യന്‍ കാര്യ ഉപദേഷ്ടാവായ ഫിയോണ ഹില്ലും സുരക്ഷാ അനുമതി നഷ്ടപ്പെട്ടവരുടെ പട്ടികയിലുണ്ട്.
ജേക്ക് സള്ളിവന്‍, ലിസ മൊണാക്കോ, മാര്‍ക്ക് സെയ്ദ്, നോര്‍മന്‍ ഐസന്‍, ലെറ്റിഷ്യ ജെയിംസ്, ആല്‍വിന്‍ ബ്രാഗ്, ആന്‍ഡ്രൂ വെയ്‌സ്മാന്‍, അലക്‌സാണ്ടര്‍ വിന്‍ഡ്മാന്‍ എന്നിവരും സുരക്ഷാ അനുമതികള്‍ റദ്ദാക്കപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്. തെളിവുകളൊന്നും നല്‍കാതെ 2020-ലെ തെരഞ്ഞെടുപ്പില്‍ ബൈഡന് അനുകൂലമായി ഇടപെട്ടുവെന്ന് ആരോപിച്ച് നാല് ഡസനിലധികം മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സുരക്ഷാ അനുമതികള്‍ ട്രംപ് നേരത്തെ റദ്ദാക്കിയിരുന്നു.