സ്റ്റുഡന്റ് വിസയില്‍ എത്തിയ തുര്‍ക്കി പൗരയായ റുമേയ്സ ഓസ്ടര്‍ക്ക് നിലവില്‍ ലൂസിയാനയില്‍ തടങ്കലില്‍ കഴിയുകയാണെന്ന് അവരുടെ അഭിഭാഷകന്‍ മിഡില്‍ ഈസ്റ്റ് ഐയോട് വെളിപ്പെടുത്തി. മസാച്യുസെറ്റ്സിലെ ഒരു ജഡ്ജി അവരെ സംസ്ഥാനത്തുനിന്ന് മാറ്റരുതെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പോ ശേഷമോ അവരെ സ്ഥലം മാറ്റിയതെന്ന് വ്യക്തമല്ല.
ബുധനാഴ്ച മസാച്യുസെറ്റ്‌സിലെ സോമര്‍വില്ലെയിലെ തെരുവില്‍ വെച്ച് മുഖംമൂടി ധരിച്ച ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഏജന്റുമാര്‍ ടഫ്റ്റ്‌സ് യൂണിവേഴ്സിറ്റി ഡോക്ടറല്‍ വിദ്യാര്‍ത്ഥിനിയെ സമീപിച്ച് തടഞ്ഞുവച്ചു, തുടര്‍ന്ന് ''പലസ്തീന്‍ അനുകൂല'' വീക്ഷണങ്ങളുടെ പേരില്‍ കസ്റ്റഡിയിലെടുത്തു. സൗത്ത് ലൂസിയാന പ്രോസസ്സിംഗ് സെന്ററിലാണ് അവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കാണിക്കുന്നത്, ഓസ്ടര്‍ക്കിന്റെ അടുത്തേക്ക് ഒരാള്‍ വരുന്നതും അവള്‍ അമ്മയുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ അവളുടെ കൈത്തണ്ടയില്‍ പിടിക്കുന്നതും ആണ്. മറ്റ് അഞ്ച് ഏജന്റുമാര്‍ അവളെ വളഞ്ഞു, അവളുടെ ബാക്ക്പാക്ക് നീക്കം ചെയ്ത്, കൈകള്‍ വിലങ്ങിട്ട് അവളെ കൂട്ടിക്കൊണ്ടുപോയി. പേടിയോടെ കാണപ്പെടുന്ന ഓസ്ടര്‍ക്ക്, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നിലവിളിക്കുന്നത് കേള്‍ക്കാമായിരുന്നു.