CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 56 Minutes 13 Seconds Ago
Breaking Now

കാനഡയില്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി; ഏപ്രില്‍ 28ന് വോട്ടെടുപ്പ്

ഗവര്‍ണര്‍ ജനറല്‍ മേരി സൈമണുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

കാനഡയില്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ഏപ്രില്‍ 28 നാണ് തിരഞ്ഞെടുപ്പ് നടക്കുക. ഗവര്‍ണര്‍ ജനറല്‍ മേരി സൈമണുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

യുഎസ് - കാനഡ വ്യാപാര യുദ്ധത്തിനിടെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള ആവശ്യവും ഗവര്‍ണര്‍ അംഗീകരിച്ചു.

കാനഡയെ യുഎസിനോട് കൂട്ടിച്ചേര്‍ക്കാനുള്ള ട്രംപിന്റെ നീക്കത്തോടും കാനഡക്കെതിരായ തീരുവ വര്‍ധനകളും വോട്ടുകളാക്കാനാണ് കാര്‍ണിയുടെ ശ്രമം എന്നാണ് വിലയിരുത്തല്‍. നെഗറ്റീവ് രാഷ്ട്രീയത്തിനെതിരെയും ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫുകള്‍ക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച മാര്‍ക്ക് കാര്‍ണി പ്രചാരണത്തിനും തുടക്കമിട്ടുക്കഴിഞ്ഞു. കടുത്ത ട്രംപ് വിരുദ്ധന്‍ കൂടിയായി കാര്‍ണിക്ക് ജനപിന്തുണ കൂടുതലാണെന്നാണ് സര്‍വേകളും പറയുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.