CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 39 Minutes 19 Seconds Ago
Breaking Now

യുകെ മലയാളിയായ ഡോ. അജി പീറ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സംഗീത ആല്‍ബം 'പഥികന്‍' ഏപ്രില്‍ 12ന് പ്രകാശനം ചെയ്യും

ലണ്ടന്‍: യുകെ മലയാളിയും ബേസിംഗ്‌സ്റ്റോക്ക് മുന്‍ ബറോ കൗണ്‍സിലറും ലണ്ടന്‍ ബ്രൂണല്‍ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും പ്രമുഖ സംരംഭകനുമായ ഡോ അജി പീറ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച നാലാമത് സംഗീത ആല്‍ബം 'പഥികന്‍' ഏപ്രില്‍ 12 ശനിയാഴ്ച പ്രകാശനം ചെയ്യും . ലണ്ടന്‍ മലയാള സാഹിത്യ വേദിയുടെ പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കലാ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രതിഭകളെ പുരസ്‌കാരം നല്‍കി ആദരിക്കുന്ന ചടങ്ങിലാണ് 'പഥികന്‍' എന്ന സംഗീത ആല്‍ബവും പ്രകാശനം ചെയ്യുന്നത്.

കലാ സാഹിത്യ സാംസ്‌കാരിക രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ച് ലണ്ടന്‍ മലയാളസാഹിത്യവേദി നല്‍കിവരുന്ന പുരസ്‌കാരങ്ങള്‍ക്ക് ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്ന പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ മാടakവന ബാലകൃഷ്ണപിള്ള, s  മിഷന്‍ ഒമാന്‍ ചാപ്റ്റര്‍ പ്രസിഡന്റും ലോക കേരളസഭാംഗവും വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാനുമായ ഡോ ജെ രത്നകുമാര്‍ എന്നിവരോടൊപ്പം യുകെയിലെ കലാ സാംസ്‌കാരിക സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ അജി പീറ്ററും പുരസ്‌കാര ജേതാവായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഏപ്രില്‍ 12 ശനിയാഴ്ച കോട്ടയം അര്‍ക്കാഡിയ ഹോട്ടലില്‍ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ ബഹു  സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി എന്‍ വാസവന്‍ പുരസ്‌കാരങ്ങള്‍ നല്‍കി ജേതാക്കളെ ആദരിക്കും. തുടര്‍ന്ന് ഡോ അജി പീറ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'പഥികന്‍'എന്ന സംഗീത ആല്‍ബത്തിന്റെ പ്രകാശന കര്‍മ്മവും ബഹു മന്ത്രി ശ്രീ വി എന്‍ വാസവന്‍ നിര്‍വ്വഹിക്കും. ലണ്ടന്‍ മലയാളസാഹിത്യ വേദി ജനറല്‍ കോര്‍ഡിനേറ്റര്‍ ശ്രീ റജി നന്തികാട്ട് പുരസ്‌കാര സന്ധ്യ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, പ്രമുഖ സാഹിത്യകാരന്‍ ശ്രീ കിളിരൂര്‍ രാധാകൃഷ്ണന്‍ മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റും ലോക കേരളസഭാംഗവുമായ ശ്രീ സി എ ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

ശ്രോതാക്കളുടെ മനം കവരുന്ന ശബ്ദ സൗന്ദര്യത്തില്‍ അനുഗ്രഹീത ഗായകനായ കെസ്റ്റര്‍ ആണ് 'പഥികന്‍'എന്ന സംഗീത ആല്‍ബത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.  ശ്രീമതി ജോളി പീറ്റര്‍ നിര്‍മ്മാണവും സാംജി ആറാട്ടുപുഴ സംഗീതവും ഡിജോ പി വര്‍ഗീസ് എഡിറ്റിംഗും ജോസ് ആലപ്പി സിനിമോട്ടോഗ്രാഫിയും നിര്‍വ്വഹിച്ചിട്ടുള്ള ഈ സംഗീത ആല്‍ബത്തിന്റെ ക്രിയേറ്റീവ് കോര്‍ ഡിനേറ്റര്‍ ശ്രീ സി എ ജോസഫ് ആണ്.

ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ സന്തോഷം പകരുന്നത് നേട്ടങ്ങള്‍ ലഭിക്കുന്ന അവസരങ്ങളിലാണ്. എന്നാല്‍ കഷ്ടതകളിലൂടെയും പ്രയാസങ്ങളിലൂടെയും കടന്നുപോകുന്ന മനുഷ്യന്‍ ദൈവത്തിന്റെ തണലില്‍ അഭയം പ്രാപിക്കുമ്പോള്‍ ലഭിക്കുന്ന മന:ശാന്തിയും സമാധാനവും അനുഭവിച്ചറിയുന്ന നിമിഷങ്ങള്‍ക്ക് മനോഹാരിതയാര്‍ന്ന ദൃശ്യാവിഷ്‌കാരങ്ങള്‍ നല്‍കിയാണ് ഈ സംഗീത ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത് . നിരവധി നാടകങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വ്വഹിക്കുകയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള മികച്ച അഭിനേതാവ് കൂടിയായ ഡോ അജി പീറ്റര്‍ തന്നെയാണ് ഈ സംഗീത ആല്‍ബത്തിലെ 'പഥികന് ' ജീവന്‍ നല്‍കി ദൃശ്യവിസ്മയം തീര്‍ത്തിട്ടുള്ളത് .

ലണ്ടന്‍ മലയാള സാഹിത്യവേദി ഏപ്രില്‍ 12ന് സംഘടിപ്പിക്കുന്ന പുരസ്‌കാര സന്ധ്യ 2025 ന്റെ ക്രമീകരണങ്ങളും ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ സന്തോഷ് ഫിലിപ്പ് നന്തികാട്ട് അറിയിച്ചു.

ജോബി തോമസ്

 

 




കൂടുതല്‍വാര്‍ത്തകള്‍.