നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക സംഘടനയുടെ നിലപാടിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി കൊടുക്കാന്‍ സൗകര്യമില്ല. ഫെഫ്ക പറഞ്ഞത് അവരുടെ കാര്യം മാത്രമാണ് എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാര്‍ പറയുന്നത്.
ഷൈനിന് മാപ്പ് കൊടുക്കാനൊന്നും നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിട്ടില്ല. ലഹരി ഒരിക്കലും മാപ്പ് അര്‍ഹിക്കാത്ത കാര്യമാണ് എന്നാണ് സുരേഷ് കുമാറിന്റെ പ്രതികരണം. സംവിധായകരും ഫെഫ്ക ഭാരവാഹികളുമായ ബി ഉണ്ണികൃഷ്ണനെയും സിബി മലയിലിനെയും പേരെടുത്തു വിമര്‍ശിച്ചാണ് സുരേഷ് കുമാര്‍ സംസാരിച്ചത്.
അതേസമയം, ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചതായി സമ്മതിച്ചെന്നും എന്നാല്‍ ഒരവസരം കൂടി വേണമെന്ന് നടന്‍ ആവശ്യപ്പെട്ടതിനാല്‍ ഒരവസരം കൂടി നല്‍കുമെന്നാണ് ഫെഫ്ക പറഞ്ഞത്. ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ഫെഫ്ക വ്യക്തമാക്കിയത്.
ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ വിന്‍സി അലോഷ്യസിന്റെ പരാതി ശരി വച്ച് നടി അപര്‍ണ ജോണ്‍സും രംഗത്തെത്തിയിട്ടുണ്ട്. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ ഷൈന്‍ തന്നോടും മോശമായി പെരുമാറിയെന്ന് നടി ആരോപിച്ചു. ലൈംഗിക ചുവയോടെ സംസാരിച്ചു. വെള്ളപ്പൊടി തുപ്പുന്നത് താനും കണ്ടിട്ടുണ്ട് എന്നായിരുന്നു അപര്‍ണ പറഞ്ഞത്.