CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 39 Minutes 28 Seconds Ago
Breaking Now

പെട്ടെന്നൊരു ദിവസം മസ്‌കിനേക്കാള്‍ ധനികനായി യുപിയിലെ കര്‍ഷകന്‍

ഓണ്‍ലൈന്‍ തട്ടിപ്പാണെന്ന് കുടുംബം ഭയപ്പെട്ടു.

തന്റെ അക്കൗണ്ടില്‍ പെട്ടെന്നൊരു ദിവസം എത്തിയ തുക കണ്ട് അന്തംവിട്ട് കണ്ണുതള്ളി കര്‍ഷകന്‍. 1,00,13,56,00,00,01,39,54,21,00,23,56,00,00,01,39,542 രൂപയാണ് ബാങ്ക് ബാലന്‍സായി കാണിച്ചത്. അതായത് ലോകത്തിലെ ഏറ്റവും ധനികന്റെ അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ തുക.

ഉത്തര്‍പ്രദേശിലെ ഹാത്രാസിലെ ഒരു വിദൂര ഗ്രാമത്തില്‍ ജീവിക്കുന്ന അജിത് എന്ന കര്‍ഷകനാണ് ഒറ്റ ദിവസം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ധനികനേക്കാള്‍ 'ധനിക'നായത്. ഏപ്രില്‍ 24 ന് അജിത് അക്കൗണ്ടില്‍ നിന്ന് ആദ്യം 1800 രൂപയും അതേ ദിവസം തന്നെ 1400 രൂപയും പിന്‍വലിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ 25 ന് അദ്ദേഹത്തിന്റെ ബാങ്ക് ബാലന്‍സ് 1,00,13,56,00,00,01,39,54,21,00,23,56,00,00,01,39,542 രൂപയെന്ന് കാണിച്ചു. അജിത്തും കുടുംബവും മാത്രമല്ല, ആ ഗ്രാമം മുഴുവന്‍ ഞെട്ടിപ്പോയി.

ഇതെന്തോ ഓണ്‍ലൈന്‍ തട്ടിപ്പാണെന്ന് കുടുംബം ഭയപ്പെട്ടു. ഉടനെ ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ സാങ്കേതിക തകരാറാണെന്ന് മറുപടി ലഭിച്ചു. എന്നിട്ടും അതേ ബാലന്‍സ് വീണ്ടും വീണ്ടും കാണിച്ചതോടെ അജിത് പൊലീസിനെ സമീപിച്ചു. സൈബര്‍ ക്രൈം ഡിവിഷനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദേശം ലഭിച്ചു.നിലവില്‍ അജിതിന്റെ അക്കൗണ്ട് മരവിപ്പിച്ച നിലയിലാണ്.

ലോകത്തിലെ ഏറ്റവും ധനികനും സ്‌പേസ് എക്‌സ് സിഇഒയുമായ ഇലോണ്‍ മസ്‌കിന്റെ അക്കൌണ്ടിലുള്ളതിനേക്കാള്‍ കൂടുതലായിരുന്നു അജിതിന്റെ ബാങ്ക് ബാലന്‍സ്. 14 അക്ക സംഖ്യയായ 2,84,17,69,27,10,400 രൂപയാണത്. എന്നാല്‍ അജിതിന്റെ അക്കൌണ്ടില്‍ കാണിച്ചത് എണ്ണാന്‍ കഴിയാത്തത്ര തുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.