ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി നല്‍കേണ്ടത് പ്രതിരോധ മന്ത്രിയെന്ന നിലയില്‍ തനിക്കുള്ള ഉത്തരവാദിത്വമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം തീര്‍ച്ചയായും സംഭവിക്കുമെന്ന് ഉറപ്പു നല്‍കുന്നു.
'നമ്മുടെ പ്രധാനമന്ത്രിയെ നിങ്ങള്‍ക്ക് നന്നായി അറിയാം, അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി, ദൃഢനിശ്ചയം എന്നിവ നിങ്ങള്‍ക്ക് പരിചിതമാണ്' ഇന്ത്യയെ ആക്രമിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കേണ്ടത് പ്രതിരോധ മന്ത്രി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണ്. പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരന്മാരെ മാത്രമല്ല തിരശീലയ്ക്കു പിന്നില്‍ മറഞ്ഞിരുന്ന് ഇന്ത്യന്‍ മണ്ണില്‍ ഈ ഹീനകൃത്യം ചെയ്യാന്‍ ഗൂഢാലോചന നടത്തിയവരെയും പുറത്തുകൊണ്ടുവരും.'രാജ്നാഥ് സിങ് പറഞ്ഞു.
ഒരു രാഷ്ട്രമെന്ന നിലയില്‍, നമ്മുടെ ധീരരായ സൈനികര്‍ ഭാരതത്തിന്റെ ഭൗതിക രൂപത്തെ എക്കാലവും സംരക്ഷിച്ചുപോന്നപ്പോള്‍, മറുഭാഗത്ത് നമ്മുടെ ഋഷികളും ജ്ഞാനികളും ഭാരതത്തിന്റെ ആത്മീയ രൂപത്തെയാണ് സംരക്ഷിച്ചത്. ഒരിടത്ത് നമ്മുടെ സൈനികര്‍ 'രണഭൂമി'യില്‍ പോരാടുമ്പോള്‍, മറുഭാഗത്ത് നമ്മുടെ സന്യാസിമാര്‍ 'ജീവനഭൂമി'യിലാണ് പോരാടുന്നത്.
ഒരു പ്രതിരോധ മന്ത്രി എന്ന നിലയില്‍, സൈനികര്‍ക്കൊപ്പം രാജ്യത്തിന്റെ അതിര്‍ത്തികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. നമ്മുടെ രാജ്യത്തെ ആക്രമിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കേണ്ടതും എന്റെ ഉത്തരവാദിത്തമാണ്' രാജ്‌നാഥ് വ്യക്തമാക്കി.