CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 58 Seconds Ago
Breaking Now

ആക്ഷന്‍ പറഞ്ഞതും പുള്ളി ഒരു സാധനം ഇട്ടു, ലാലേട്ടന്റെ ആ ചിരി കണ്ട് ഞാന്‍ അന്തം വിട്ടുപോയി; ഫര്‍ഹാന്‍ ഫാസില്‍

ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ത്ത് മുന്നേറുകയാണ് മോഹന്‍ലാല്‍ - തരുണ്‍ മൂര്‍ത്തി ചിത്രമായ തുടരും. മികച്ച പ്രതികരണം നേടിയ സിനിമ ഇതിനോടകം 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചുകഴിഞ്ഞു. ചിത്രത്തിന്റെ ട്രെയ്ലര്‍ ഇറങ്ങിയ സമയം മുതല്‍ മോഹന്‍ലാല്‍ ചിരിക്കുന്ന ഒരു സീന്‍ വൈറലായിരുന്നു. തുടര്‍ന്ന് തരുണ്‍ മൂര്‍ത്തി ഈ സീനിന്റെ ഒരു മേക്കിങ് വീഡിയോയും പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ആ സീനില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് മനസുതുറക്കുകയാണ് നടന്‍ ഫര്‍ഹാന്‍ ഫാസില്‍.

 'ആ ഷോട്ട് എടുക്കുന്നതിന് മുന്‍പ് ലാലേട്ടന്‍ തരുണിനോട് എന്താ ചെയ്യേണ്ടത് എന്ന് ചോദിച്ചു. അപ്പോ തരുണ്‍ ലാലേട്ടനോട് ആ സീനില്‍ എന്റെ വിരല്‍ ഒടിച്ചിട്ട് അത് എന്‍ജോയ് ചെയ്യണം എന്ന് പറഞ്ഞു. അതെല്ലാം അപ്പോഴാണ് ലാലേട്ടനോട് പറയുന്നത്, നേരത്തെ സൂചന ഒന്നും കൊടുത്തിട്ടില്ല. ഞാന്‍ ആണെങ്കില്‍ ലാലേട്ടനില്‍ നിന്ന് എന്താ വരാന്‍ പോകുന്നതെന്ന രീതിയില്‍ വെയിറ്റ് ചെയ്തു നില്‍ക്കുവാണ്. ആക്ഷന്‍ പറഞ്ഞതും പുള്ളി ഒരു സാധനം ഇട്ടു, ഇപ്പോ ഏറ്റവും കൂടുതല്‍ വൈറലായ ആ ചിരി. അത് കണ്ട് അന്തം വിട്ടു ഞാന്‍ ഇങ്ങനെ നോക്കി ഇരുന്നുപോയി. ആ ചിരി മൂന്ന് നാല് സെക്കന്‍ഡ് വന്നുപോകുള്ളൂ. അത് കഴിഞ്ഞും വേറെ സാധനങ്ങള്‍ ഉണ്ട്. കട്ട് വിളിച്ചതും ഞാന്‍ മോണിറ്ററിന് പുറകിലേക്ക് ഓടി', ഫര്‍ഹാന്‍ ഫാസില്‍ പറഞ്ഞു.

അതേസമയം, ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് തുടരും 200 കോടി കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമായി തുടരും. മാര്‍ച്ച് മാസത്തില്‍ പുറത്തിറങ്ങിയ എമ്പുരാനും 200 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. കേരളാ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് 100 കോടി നേടുന്ന ആദ്യ സിനിമയാണ് തുടരും.

 




കൂടുതല്‍വാര്‍ത്തകള്‍.