CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 9 Seconds Ago
Breaking Now

ജീവന് ഭീഷണിയുണ്ട് ; സംരക്ഷണം വേണമെന്ന് നടി ഗൗതമി

തന്റെ ജീവന് ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഗൗതമി. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പല വ്യക്തികളില്‍ നിന്നായാണ് ഭീഷണി വരുന്നത് എന്നാണ് ഗൗതമി ചെന്നൈ പോലീസ് കമ്മിഷണര്‍ക്ക് പരാതിയില്‍ പറയുന്നത്.

നീലങ്കരയില്‍ തനിക്കുള്ള ഒമ്പത് കോടി രൂപ വില വരുന്ന വസ്തു അഴകപ്പന്‍ എന്നയാള്‍ കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ഗൗതമി നേരത്തേ പരാതി നല്‍കിയിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് ഈ വസ്തു സീല്‍ ചെയ്ത് വച്ചിരിക്കുകയാണ്. ചില അഭിഭാഷകര്‍ തനിക്കെതിരെ ഭീഷണി മുഴക്കി.

ചില ഉദ്യോഗസ്ഥര്‍ അനധികൃത നിര്‍മ്മിതികള്‍ പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് കൈക്കൂലി ചോദിക്കുന്നുണ്ട്. ചിലര്‍ പ്രതിഷേധ പ്രകടനത്തിന് പദ്ധതിയിടുന്നുണ്ട്. ഇതൊക്കെ തന്നെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഒരു കാലത്ത് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തിളങ്ങി നിന്ന നായികയായിരുന്നു ഗൗതമി. ബിജെപി പ്രവര്‍ത്തകയായിരുന്ന ഗൗതമി, തന്റെ സ്വത്ത് തട്ടിയെടുത്തയാളെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് പാര്‍ട്ടി വിട്ടത്. കഴിഞ്ഞ വര്‍ഷം അണ്ണാ ഡിഎംകെയില്‍ ചേര്‍ന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.