CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 44 Seconds Ago
Breaking Now

നിങ്ങളുടെ ബന്ധത്തില്‍ അവള്‍ സന്തുഷ്ടയാണോ? മകളേ കുറിച്ചുള്ള ചോദ്യത്തിന് ആര്യയുടെ മറുപടി

മലയാളികള്‍ക്ക് ഏറെ സുപരിചിതരായ രണ്ട് പേരാണ് ആര്യ ബഡായിയും സിബിന്‍ ബഞ്ചമിനും. നടിയും അവതരാകയും ഒക്കെയായ ആര്യയെ സ്വന്തം വീട്ടിലെ ആളേ പോലെയാണ് മലയാളികള്‍ കാണുന്നതും. കഴിഞ്ഞ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തി ഒരു കൂട്ടം ആരാധകരെ സ്വന്തമാക്കിയ ആളാണ് ഡിജെ കൂടിയായ സിബിന്‍. വിജയിക്കുമെന്ന് ഏവരും വിധിയെഴുതിയ സിബിന്‍ പകുതിയില്‍ വച്ച് ഷോ അവസാനിപ്പിക്കുകയായിരുന്നു. ആര്യയും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയാണ്. 

കഴിഞ്ഞ ദിവമാണ് സിബിനും ആര്യയും വിവാഹിതരാകാന്‍ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. നിശ്ചയം കഴിഞ്ഞ വിവരം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. സിബിന്‍േയും ആര്യയുടേയും രണ്ടാം വിവാഹം കൂടിയാണ്. സിബിന് റയാന്‍ എന്ന മകനും ആര്യയ്ക്ക് ഖുഷി എന്ന മകളുമുണ്ട്. വിവാഹ നിശ്ചയ വിവരം പുറത്തുവന്നതിന് പിന്നാലെ മകള്‍ ഈ ബന്ധത്തില്‍ സന്തുഷ്ടയാണോ എന്ന് ചോ?ദ്യത്തിന് ആര്യ നല്‍കിയ മറുപടി ശ്രദ്ധനേടുകയാണ്.

ക്യു ആന്‍ഡ് എ സെക്ഷനില്‍ ആയിരുന്നു ആര്യയുടെ പ്രതികരണം. 'ഖുഷിക്ക് സുഖമാണോ? നിങ്ങളുടെ ബന്ധത്തില്‍ അവള്‍ സന്തുഷ്ടയാണോ?', എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് സിബിനും മകള്‍ക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് ആര്യ മറുപടി നല്‍കിയത്. ഒപ്പം നിങ്ങള്‍ക്ക് എന്ത് തോന്നുന്നു എന്നും ആര്യ ചോദിക്കുന്നു. 

അതേസമയം, ആര്യയുടെയും സിബിന്റേയും രജിസ്റ്റര്‍ മാര്യേജിന്റെ അപേക്ഷ ഫോം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇരുവരും തമ്മില്‍ ഒരു വയസിന്റെ വ്യത്യാസമുണ്ട്. ആര്യയ്ക്ക് 34ഉം സിബിന് 33ഉം ആണ് പ്രായം. കഴക്കൂട്ടം സബ് രജിസ്ട്രാര്‍ ഓഫീസിലാണ് വിവാഹം നടക്കുക. വിവാഹം ഉടനുണ്ടെന്ന് ആര്യ കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.