CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 47 Seconds Ago
Breaking Now

ഈ വര്‍ഷത്തെ ഏറ്റവും മോശം സിനിമ എന്ന് റിവ്യൂ, പക്ഷെ വ്യൂസ് 18.2 മില്യണ്‍; ഒടിടിയില്‍ വന്‍ മുന്നേറ്റം

തിയേറ്ററുകളോടൊപ്പം തന്നെ ഒടിടി പ്ലാറ്റുഫോമുകളെയും നിരവധി പ്രേക്ഷകര്‍ ആശ്രയിക്കുന്നുണ്ട്. തിയേറ്ററുകളിലെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പോലെ സിനിമകള്‍ക്ക് ലഭിക്കുന്ന ജനപ്രീതി ഒടിടിയിലും അറിയാന്‍ വഴികളുണ്ട്. അതില്‍ ഏറ്റവും പ്രധാനം അവിടെ ലഭിക്കുന്ന കാഴ്ചകളുടെ എണ്ണമാണ്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വ്യൂവര്‍ഷിപ്പ് കിട്ടിയ സിനിമയുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. എല്ലാവരും ഞെട്ടിച്ചുകൊണ്ട് ഒരു ബോളിവുഡ് ചിത്രമാണ് ലിസ്റ്റില്‍ മുന്നിലെത്തിയിരിക്കുന്നത്.

സെയ്ഫ് അലി ഖാനെ നായകനാക്കി കൂകി ഗുലാത്തി, റോബി ഗ്രെവാള്‍ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ജുവല്‍ തീഫ്'. ഒരു ഹീസ്റ്റ് ആക്ഷന്‍ ത്രില്ലറായി ഒരുങ്ങിയ സിനിമ ഏപ്രില്‍ 25 നാണ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചത്. വളരെ മോശം പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിന്റെ മേക്കിങ്, കഥ, തിരക്കഥ, പ്രകടനം തുടങ്ങിയവയെല്ലാം വിമര്‍ശനത്തിനിരയായി. എന്നാല്‍ ഈ അഭിപ്രായങ്ങളെയെല്ലാം പിന്നിലാക്കി ജുവല്‍ തീഫ് ആണ് നെറ്റ്ഫ്‌ലിക്‌സ് ലിസ്റ്റില്‍ ഒന്നാമത്. 18.2 മില്യണ്‍ വ്യൂസ് ആണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ വാരം 7.8 മില്യണ്‍ കാഴ്ചകളാണ് ചിത്രത്തിന് നെറ്റ്ഫ്‌ലിക്‌സില്‍ ലഭിച്ചതെങ്കില്‍ അത് രണ്ടാം വാരത്തില്‍ 8.3 മില്യണ്‍ ആയി ഉയര്‍ന്നു. സിനിമയുടെ കാഴ്ചക്കാരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ ദുല്‍ഖര്‍ ചിത്രമായ ലക്കി ഭാസ്‌കറിനെ ഉള്‍പ്പെടെ ജുവല്‍ തീഫ് മറികടക്കും. നിലവില്‍ 18.7 മില്യണ്‍ കാഴ്ചക്കാരാണ് ലക്കി ഭാസ്‌കറിന് ഉള്ളത്.

മാര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ സിദ്ധാര്‍ഥ് ആനന്ദും മംമ്ത ആനന്ദും ചേര്‍ന്നാണ് ജുവല്‍ തീഫ് നിര്‍മ്മിച്ചിരിക്കുന്നത്. സെയ്ഫ് അലി ഖാന് ഒപ്പം ജയ്ദീപ് അഹ്‌ലാവത്ത്, നിഖിത ദത്ത, കുണാല്‍ കപൂര്‍, കുല്‍ഭൂഷണ്‍ ഖര്‍ബന്ദ, ഉജ്ജവല്‍ ഗൗരഹ, ഗഗന്‍ അറോറ, ഷാജി ചൗധരി, സുമിത് ഗുലാത്തി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡേവിഡ് ലോഗന്റേതാണ് തിരക്കഥ.

 




കൂടുതല്‍വാര്‍ത്തകള്‍.